ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് ചാകരക്കാലം; വേഗം കൂടി, എന്‍ട്രി-ലെവല്‍ ബ്രാഡ്‌ബാന്‍ഡ് പ്ലാനുകള്‍ വേറെ ലേവലായി

മാസം 249 രൂപയുടെ പാക്കേജോടെയാണ് ബിഎസ്എന്‍എല്‍ അടിസ്ഥാന ബ്രോഡ്‌ബാന്‍ഡ് പ്ലാനുകള്‍ ആരംഭിക്കുന്നത്

bsnl upgrades speed for these entry level broadband plans

ദില്ലി: മൊബൈല്‍ നെറ്റ്‌വര്‍ക്കിലേക്ക് ആളുകളെ തിരിച്ചുപിടിക്കുന്ന പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ബ്രോഡ്‌ബാന്‍ഡിലും ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളില്‍. എന്‍ട്രി-ലെവല്‍ ബ്രോഡ്‌ബാന്‍ഡ്‌ പ്ലാനുകളില്‍ ഇന്‍റര്‍നെറ്റ് വേഗത അടുത്തിടെ വര്‍ധിപ്പിച്ചാണ് ബിഎസ്എന്‍എല്ലിന്‍റെ ഈ നീക്കം. എന്നാല്‍ ഇക്കാര്യം പല ഉപഭോക്താക്കളും അറിഞ്ഞില്ല. ഈ സാഹചര്യത്തില്‍ കമ്പനിയുടെ അടിസ്ഥാന ബ്രോഡ്‌ബാന്‍ഡ് പ്ലാനുകളില്‍ വന്ന മാറ്റം എന്തൊക്കെയാണ് എന്ന് നോക്കാം. 

വേഗം മാറി, പരിധിയില്‍ മാറ്റമില്ല

മാസം 249 രൂപയുടെ പാക്കേജോടെയാണ് ബിഎസ്എന്‍എല്‍ അടിസ്ഥാന ബ്രോഡ്‌ബാന്‍ഡ് പ്ലാനുകള്‍ ആരംഭിക്കുന്നത്. 299, 329 എന്നീ തുകകളുടെ എന്‍ട്രി-ലെവല്‍ ബ്രാഡ്‌ബാന്‍ഡ് പ്ലാനുകളും ബിഎസ്എന്‍എല്ലിനുണ്ട്. ഈ മൂന്ന് പ്ലാനുകളിലുമാണ് ഇന്‍റര്‍നെറ്റ് വേഗ അടുത്തിടെ കമ്പനി വര്‍ധിപ്പിച്ചത്. 249 രൂപയുടെ പ്ലാനില്‍ 10 എംബിപിഎസ് വേഗമായിരുന്നു മുമ്പ് ലഭിച്ചിരുന്നത് എങ്കില്‍ ഇപ്പോഴത് 25 എംബിപിഎസ് ആയി ഉയര്‍ന്നുകഴിഞ്ഞു. 10 എംബിപിഎസ് തന്നെ വേഗമുണ്ടായിരുന്ന 299 രൂപ പ്ലാനിലെ വേഗവും 25 എംബിപിഎസായി കൂട്ടി. അതേസമയം 20 എംബിപിഎസ് വേഗമുണ്ടായിരുന്ന 329 രൂപയുടെ ബ്രോഡ്‌ബാന്‍ഡ് പ്ലാനിന്‍റെ വേഗം 25 എംബിപിഎസ് ആയാണ് ഉയര്‍ത്തിയത്. 

എന്നാല്‍ ഉപയോഗിക്കാവുന്ന ഡാറ്റയുടെ പരിധിയില്‍ ബിഎസ്എന്‍എല്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. 249 രൂപ പ്ലാനില്‍ 10 ജിബി ഡാറ്റയും (എഫ്‌യുപി), 299 രൂപ പ്ലാനില്‍ 20 ജിബി ഡാറ്റയും, 329 രൂപ പ്ലാനില്‍ 1000 ജിബി ഡാറ്റയുമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. എഫ്‌യുപി പരിധിക്ക് ശേഷം വേഗം 2 എംബിപിഎസ് ആയി കുറയും. 1000 ജിബി ഉപയോഗത്തിന് ശേഷം 4 എംബിപിഎസ് ആയും വേഗം താഴും. പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമേ 249, 299 രൂപ പ്ലാനുകള്‍ ലഭ്യമാകൂ എന്ന പ്രത്യേകതയുമുണ്ട്. വളരെ കുറച്ച് ഡാറ്റ മാത്രം ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ് ബിഎസ്എന്‍എല്ലിന്‍റെ ഈ മൂന്ന് എന്‍ട്രി-ലെവല്‍ ബ്രോഡ്‌ബാന്‍ഡ് പ്ലാനുകളും. 

Read more: '20 വര്‍ഷമായി മാന്യമായ സ്ഥാനക്കയറ്റമില്ല, ബിഎസ്എന്‍എല്ലില്‍ കൂട്ടരാജിയേറുന്നു'; രൂക്ഷ വിമര്‍ശനവുമായി സംഘടന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios