27 രൂപ ഓഫറുമായി ബിഎസ്എന്‍എല്‍
ബിഎസ്എന്‍എല്‍ എന്‍ട്രി ലെവല്‍ റീചാര്‍ജില്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചു. 27 രൂപയുടെ ഓഫറാണ് ഇന്ത്യയിലെ പൊതുമേഖല ടെലികോം കമ്പനി നല്‍കുക എന്നാണ് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദില്ലി: ബിഎസ്എന്‍എല്‍ എന്‍ട്രി ലെവല്‍ റീചാര്‍ജില്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചു. 27 രൂപയുടെ ഓഫറാണ് ഇന്ത്യയിലെ പൊതുമേഖല ടെലികോം കമ്പനി നല്‍കുക എന്നാണ് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുപത്തിയേഴ് രൂപയ്ക്ക് 1ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും ആണ് ബിഎസ്എന്‍എല്‍ 7 ദിവസ വാലിഡിറ്റിയില്‍ നല്‍കുന്നത്. ഒപ്പം 300 എസ്എംഎസും ഈ ഓഫറിന് ഒപ്പം ലഭിക്കും.
ഒരു നിബന്ധനകളും ഇല്ലാതെയാണ് ഒരാഴ്ച ഈ ഓഫര്‍ ചെയ്യുന്ന ഉപയോക്താവിന് കോള്‍ ഓഫര്‍ ലഭിക്കുക. ആഗസ്റ്റ് 6 മുതല്‍ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും ബിഎസ്എന്‍എല്‍ സ്പെഷ്യല്‍ താരീഫ് ഓഫറായി 27 രൂപ റീചാര്‍ജ് ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ട്. 1ജിബി ഡാറ്റ ഓഫര്‍ ഇപ്പോള്‍ 50 രൂപയ്ക്ക് താഴെയില്ല എന്നതിനാല്‍ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് വളരെ ഉപകാരപ്രഥമാണ് ഈ ഓഫര്‍. ഓണം പോലുള്ള ഉത്സവകാലം വരുന്നതിനാല്‍ കേരളം പോലുള്ള സര്‍ക്കിളുകളില്‍ ഈ ഓഫറില്‍ വലിയ പ്രതീക്ഷയാണ് ബിഎസ്എന്‍എല്ലിന്.