ബിഎസ്എന്‍എല്ലിന്‍റെ ഒരു ബുദ്ധിയേ! ഈ പ്ലാനിന്‍റെ വാലിഡിറ്റി കുറച്ച് ഡാറ്റ കൂട്ടി സര്‍ജിക്കല്‍‌സ്ട്രൈക്ക്

ബിഎസ്എന്‍എല്‍ അവരുടെ 485 രൂപ റീച്ചാര്‍ജ് പ്ലാനില്‍ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്

BSNL revises validity of Rs 485 prepaid plan but data limit increased

തിരുവനന്തപുരം: 485 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനില്‍ മാറ്റം വരുത്തി പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍. ഈ പ്ലാനിന്‍റെ വാലിഡിറ്റി ബിഎസ്എന്‍എല്‍ കുറച്ചപ്പോള്‍ ഡാറ്റ പരിധി ഉയര്‍ത്തി. ബിഎസ്എന്‍എല്‍ 485 രൂപ പ്ലാനിലൂടെ അണ്‍ലിമിറ്റഡ് കോള്‍+ഡാറ്റയാണ് നല്‍കുന്നത്. 

ബിഎസ്എന്‍എല്‍ അവരുടെ 485 രൂപ റീച്ചാര്‍ജ് പ്ലാനില്‍ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. മുമ്പ് 82 ദിവസം വാലിഡിറ്റിയുണ്ടായിരുന്ന ഈ പ്ലാനിന്‍റെ പരിധി രണ്ട് ദിവസം കുറച്ച് 80 ആക്കി. എന്നാല്‍ ദിവസവും 1.5 ജിബി ഡാറ്റ നല്‍കിയിരുന്നത് ഇപ്പോള്‍ 2 ജിബിയായി ഉയര്‍ത്തിയതാണ് ഏറ്റവും ശ്രദ്ധേയം. മുമ്പ് വാലിഡിറ്റി കൂടിയിരുന്നപ്പോള്‍ ആകെ 123 ജിബിയാണ് ഈ പാക്കേജില്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 160 ജിബിയായി ഉയര്‍ന്നിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് ഗുണകരമായ കാര്യമാണ്. പരിധികളില്ലാത്ത ലോക്കല്‍, എസ്‌ടിഡി കോളുകളും 80 ദിവസത്തേക്ക് പാക്കേജില്‍ ലഭ്യമാണ്. 485 രൂപയുടെ ബിഎസ്എന്‍എല്‍ പ്ലാന്‍ രാജ്യത്തെ എല്ലാ ടെലികോം സര്‍ക്കിളുകളിലും ലഭ്യമാണ്. 

Read more: ഓർഡർ ചെയ്‌ത് 10 മിനിറ്റിനുള്ളിൽ ഐഫോൺ 16 കൈയിലെത്തും; പിന്തുണയുമായി രത്തൻ ടാറ്റ 

മീഡിയം ടേമിലേക്ക് അനുയോജ്യമായ ഡാറ്റ പ്ലാന്‍ തേടുന്ന ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ബിഎസ്എന്‍എല്ലിന്‍റെ 485 രൂപയുടെ പ്രീപെയ്‌ഡ് പ്ലാന്‍. ഇതേ ആനൂകൂല്യങ്ങള്‍ സ്വകാര്യ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് ലഭിക്കണമെങ്കില്‍ കൂടുതല്‍ പണം മുടക്കണം. എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് 4ജി, 5ജി നെറ്റ്‌വര്‍ക്കുണ്ടെങ്കില്‍ ബിഎസ്എന്‍എല്‍ 4ജി വിന്യാസം ഇപ്പോള്‍ നടത്തിവരുന്നതേയുള്ളൂ. ഇതിനകം 35000 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ പൂര്‍ത്തിയാക്കിയത്. 

ജൂലൈ ആദ്യം സ്വകാര്യ ടെലികോം നെറ്റ്‌വര്‍ക്കുകള്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയതോടെ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ നല്ല കാലം വീണ്ടെടുത്തിരിക്കുകയാണ്. നിരക്കുകള്‍ വര്‍ധിപ്പിക്കാതിരുന്ന ബിഎസ്എന്‍എല്ലിലേക്ക് സ്വകാര്യ കമ്പനികളില്‍ നിന്ന് ഉപഭോക്താക്കള്‍ ഒഴുകുകയാണ്. 

Read more: കരുതിയിരുന്നോ...സൈബര്‍ തട്ടിപ്പ് സംഘങ്ങളെ വെല്ലുവിളിച്ച് ബിഎസ്എന്‍എല്‍; വമ്പന്‍ പ്രഖ്യാപനം വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios