കിടിലന്‍ പോസ്റ്റ് പെയ്ഡ് ഓഫറുമായി ബിഎസ്എന്‍എല്‍
- ഒരു മാസത്തെ കാലാവധിയില്‍ 45ജിബി 3ജി ഡേറ്റയും അതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളും 100 ഫ്രീ എസ്എംഎസും പ്രതിദിനം ലഭിക്കും.
ബിഎസ്എന്‍എല്‍ 499 രൂപയുടെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുന്നു. റിലയന്‍സ് ജിയോക്ക് ഒരു തിരിച്ചടി ആയിരിക്കും ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫർ. ഒരു മാസത്തെ കാലാവധിയില്‍ 45ജിബി 3ജി ഡേറ്റയും അതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളും 100 ഫ്രീ എസ്എംഎസും പ്രതിദിനം ലഭിക്കും.
റിലയന്‍സ് ജിയോയുടെ 509 രൂപയുടെ പ്ലാനിനു സമാനമാണ് ഈ പ്ലാന്‍. 499 രൂപയുടെ ഈ പ്ലാനില്‍ ടാക്സും ജിഎസ്ടിയും പ്രത്യേകം ഈടാക്കുന്നതാണ്. ലോക്കല്‍, എസ്റ്റിഡി, റോമിംഗ് എന്നിവയാണ് സൗജന്യ അണ്‍ലിമിറ്റഡ് കോളുകളായി നല്‍കുന്നത്. എന്നാല്‍ 45ജിബി എഫ്.യു.പി കഴിഞ്ഞാല്‍ 40Kbps ഇന്റര്‍നെറ്റ് വേഗതയായി കുറയുമെന്നാണ് ടെലികോം ടോക്ക് റിപ്പോർട്ട്.
1,999 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി 3ജി മൊബൈല്‍ ഡേറ്റ, 100 എസ്എംഎസ് പ്രതിദിനം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയാണ് 365 ദിവസം വാലിഡിറ്റിയിൽ നിങ്ങള്‍ക്കു ലഭിക്കുന്നത്. നിലവില്‍ ഈ പദ്ധതി ചെനൈ, തമിഴ്നാട് എന്നീ സര്ക്കിളുളില് മാത്രമാണ്. വരും ദിസവസങ്ങളില്‍ മറ്റു സര്‍ക്കിളുകളിലും ലഭ്യമാകുന്നതാണ്. ഈ പ്ലാനിന്റെ പ്രതിമാസ ചിലവ് 167 രൂപയാണ്.