39 രൂപക്ക് പരിധിയില്ലാതെ വിളിയുമായി ബിഎസ്എന്‍എല്‍
- ചെറിയ തുകയ്ക്ക് വലിയ അനുഭവം നല്കുന്ന ഫീച്ചറുമായി ബിഎസ്എന്‍എല്‍ രംഗത്ത്
ദില്ലി: ചെറിയ തുകയ്ക്ക് വലിയ അനുഭവം നല്കുന്ന ഫീച്ചറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 39 രൂപക്ക് പരിധിയില്ലാതെ ഒരാഴ്ചത്തേക്ക് വിളിക്കുന്നതിനുള്ള സൗകര്യമാണ് ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. ദില്ലി, മുംബൈ സര്ക്കിളികളിലൊഴികെ മറ്റെല്ലായിടത്തും പുതിയ ഓഫര്‍ ലഭിക്കും എന്നാണ് ബിഎസ്എന്‍എല്‍ പറയുന്നത്.
നിലവിലുള്ള 39 രൂപയുടെ ഓഫര്‍ പിന്‍വലിച്ച് ഈ മാസം 15 മുതല്‍ ഓഫര്‍ പ്രാബല്യത്തില്‍ വരും. 118 രൂപയുടെ മറ്റൊരു ഓഫറില്‍ 28 ദിവസത്തേക്ക് അണ് ലിമിറ്റഡ് കോള്‍, ദിവസം ഒരു ജിബി ഡേറ്റ, ഫ്രീ എസ്എംഎസ് എന്നിവയും ലഭ്യമാണ്. കുറഞ്ഞ ദിവസത്തേക്ക് കൂടുതല്‍ കോളുകള്‍ ചെയ്യേണ്ടി വരുന്നവര്‍ക്കായാണ് പുതിയ ഓഫര്‍. പുതിയ ഓഫര്‍ റോമിങ്ങിലും ലഭ്യമാവുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചിട്ടുണ്ട്.