ജിയോയ്‌ക്ക് ഭീഷണി; വിപണി പിടിച്ചെടുക്കാന്‍ ബിഎസ്എന്‍എല്‍; കാര്‍ബണുമായി നിര്‍ണായക കരാറില്‍

ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ കാര്‍ബണുമായി കരാറിലെത്തി ബിഎസ്എന്‍എല്‍, ബിഎസ്എന്‍എല്‍ സിം സഹിതം കാര്‍ബണ്‍ മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കും

BSNL Karbonn to roll out 4G SIM handset bundling offer

ദില്ലി: രാജ്യത്തെ ടെലികോം രംഗത്ത് ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്ന പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ കാര്‍ബണുമായി നിര്‍ണായക കരാറില്‍. ബിഎസ്എന്‍എല്ലിന്‍റെ 4ജി സിം സ്ലോട്ടോടെയുള്ള ഹാന്‍ഡ്‌സെറ്റ് നിര്‍മിക്കാനാണ് കാര്‍ബണുമായി കമ്പനി എംഒയു ഒപ്പിട്ടിരിക്കുന്നത്. 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ബിഎസ്എന്‍എല്‍ പുത്തന്‍ പദ്ധതി പ്രഖ്യാപിച്ചത്. 

രാജ്യത്തെ മൊബൈല്‍ സേവനരംഗത്ത് റിലയന്‍സ് ജിയോയ്‌ക്ക് അടക്കമുള്ള മേധാവിത്വം തകര്‍ക്കാന്‍ ശക്തമായ കരുനീക്കങ്ങളാണ് ബിഎസ്എന്‍എല്‍ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി ബിഎസ്എന്‍എല്‍ 4ജി സിം സഹിതമുള്ള ഹാന്‍ഡ്‌സെറ്റുകള്‍ കാര്‍ബണ്‍ നിര്‍മിക്കും. ഭാരത് 4ജി കംപാനിയന്‍ പോളിസിയുടെ ചുവടുപിടിച്ചാണ് എക്‌സ്ക്ലുസീവ് ബിഎസ്എന്‍എല്‍ സിം ഹാന്‍ഡ്‌സെറ്റ് കാര്‍ബണ്‍ പുറത്തിറക്കുക. സാമ്പത്തികമായി ഏറെ ഗുണമുള്ള 4ജി കണക്റ്റിവിറ്റി രാജ്യമെമ്പാടും നല്‍കാനാണ് ഇരു കമ്പനികളും വിഭാവം ചെയ്യുന്നത് എന്ന് ബിഎസ്എന്‍എല്‍ ട്വീറ്റ് ചെയ്തു.

Read more: വിലക്കിഴിവ്, ക്യാഷ്‌ബാക്ക്; ഓഫറുകള്‍ വാരിവിതറി ആപ്പിള്‍ ദീപാവലി സെയില്‍; ഐഫോണ്‍ 16 മോഡലുകള്‍ കുറഞ്ഞ വിലയില്‍

ജിയോയുടെ ഫീച്ചര്‍ ഫോണുകളായ ജിയോഭാരത് ഫോണുകള്‍ക്ക് ബദലാകുമോ ബിഎസ്എന്‍എല്‍ പങ്കാളിത്തത്തോടെയുള്ള കാര്‍ബണ്‍ ഫോണ്‍ എന്നതാണ് ആകാംക്ഷ. ജിയോഭാരത് ഫോണുകള്‍ക്ക് സമാനമായി കാര്‍ബണ്‍-ബിഎസ്എന്‍എല്‍ സഹകരണത്തില്‍ നിര്‍മിക്കുന്ന ഫോണും 4ജി സൗകര്യങ്ങളുള്ള ഫീച്ചര്‍ ഫോണുകളായിരിക്കും. ഗ്രാമീണ മേഖലയില്‍ 4ജി സൗകര്യങ്ങളോടെയുള്ള ഫീച്ചര്‍ ഫോണിന് സ്വീകാര്യത ലഭിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ബിഎസ്എന്‍എല്ലിന്‍റെ നീക്കം. 

രാജ്യത്ത് ഏറ്റവും അവസാനം 4ജിയിലേക്ക് മാറിയ നെറ്റ്‌വര്‍ക്കാണ് പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍. സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും 5ജിയിലെത്തി നില്‍ക്കുമ്പോഴാണ് ബിഎസ്എന്‍എല്‍ 4ജിയിലേക്ക് കടന്നത്. മറ്റൊരു സ്വകാര്യ ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ 5ജി വിന്യാസത്തിന് നോക്കിയ, എറിക്‌സണ്‍, സാംസങ് എന്നീ കമ്പനികളുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ അടുത്തിടെ കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ തദ്ദേശീയമായ സാങ്കേതികവിദ്യയിലാണ് 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ വിന്യസിക്കുന്നത്. 

Read more: 2.17 കോടി മൊബൈല്‍ നമ്പറുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യും, 2.26 ലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ക്കും വിലക്ക്; കാരണമിത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios