ബിഎസ്എന്‍എല്‍ റൗട്ടറുകളിലെ മാല്‍വെയര്‍ പ്രശ്നം പരിഹരിക്കാന്‍ ഉദ്ദ്യോഗസ്ഥര്‍ വീട്ടിലെത്തും
ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്കായി നല്‍കിയിരിക്കുന്ന റൗട്ടറുകളിലുണ്ടായ മാല്‍വെയര്‍ ആക്രമണം പരിഹരിക്കാന്‍ ഉദ്ദ്യോഗസ്ഥര്‍ വീടുകളില്‍ എത്തും. രാജ്യത്ത് തന്നെ ഇത്തരത്തില്‍ മാല്‍വെയര്‍ ആക്രമണം നേരിടുന്ന കണക്ഷനുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും അതത് ടെലിഫോണ്‍ എക്‌സ്ചേഞ്ചുകളില്‍ നിന്ന് ഉദ്ദ്യോഗസ്ഥരെത്തി പിഴവ് പരിഹരിക്കുകയാണ് ചെയ്യുന്നത്. കേരളാ സര്‍ക്കിളില്‍ മാത്രം മൂവായിരത്തിലധികം കണക്ഷനുകള്‍ക്ക് ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടെന്നാണ് വിവരം.
വിന്‍ഡോസ് എക്‌സ്‌പി പോലുള്ള പഴയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലാണ് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. ആന്റി വൈറസ് അല്ലെങ്കില്‍ ആന്റി മാല്‍വെയര്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാത്ത കംപ്യൂട്ടറുകളിലും പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പലരും റൗട്ടറുകളുടെ ഡിഫോള്‍ട്ട് പാസ്‍വേഡ് മാറ്റാറില്ല. ഇതും പ്രശ്നങ്ങളുണ്ടാക്കുന്നു. റൗട്ടര്‍ റീസെറ്റ് ചെയ്ത് പാസ്‍വേഡ് മാറ്റി ഉപയോഗിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.