ഗൗരി ലങ്കേഷ് വധം; ട്വിറ്ററില്‍ 'ബ്ലോക്ക് മോദി' ഹാഷ്ടാഗ് വൈറലാകുന്നു

block modi hashtag against  prime minister

ദില്ലി: കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ട്വിറ്ററില്‍ വൈറലായി ബ്ലോക്ക് മോദി ഹാഷ്ടാഗ് കാമ്പയിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഗൗരി ലങ്കേഷിനെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് ക്യാമ്പയിനുമായി ട്വിറ്റര്‍ ഉപഭോക്താക്കള്‍ രംഗത്തെത്തിയത്.

പുതിയ ക്യാമ്പയിന്‍ ട്വിറ്ററില്‍ ട്രെന്‍ഡായി. ഇതോടെ പ്രധാനമനന്ത്രിയുടെ ഫോളോവേഴ്‌സ് നടത്തിയ പരാമര്‍ശനത്തിന് ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യരുതെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്ത് വന്നു.

ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ടവരാണെന്ന് പറഞ്ഞാണ് നരേന്ദ്രമോദിയടക്കം ബിജെപിയുടെ മുന്‍നിര നേതാക്കള്‍ ഫോളോ ചെയ്യുന്ന നിഖില്‍ ദാഡിച്ച് എന്നയാള്‍ ട്വീറ്റ് ചെയ്തത്. നിരവധി മോദി ഫോളേവേഴ്‌സ് ഇത് പ്രചരിപ്പിച്ചു. ഇതോടെയാണ് ബ്ലോക്ക് മോദി ക്യമ്പയിന്‍ ആരംഭിച്ചത്.
 

Latest Videos
Follow Us:
Download App:
  • android
  • ios