റഷ്യന്‍ ആകാശത്ത് അജ്ഞാത ' പുകതളിക'

Bizarre luminous giant sphere in Russia

മോസ്കോ: കഴിഞ്ഞ ദിവസമാണ് റഷ്യയിലെ ജനങ്ങള്‍ ആ അത്ഭുത കാഴ്ച കണ്ടത് ആകാശത്ത് ഒരു 'പുക തളിക'. തുടക്കത്തില്‍ ചെറുതായിരുന്ന ഈ വലയം വലുതായി, പിന്നീട് മലനിരകള്‍ക്കും മരങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമിടയിലൂടെ അത് വളര്‍ന്നു. തുടക്കത്തില്‍ വൃത്തത്തിലായിരുന്നു പുക പതിയെ പിന്നീട് ഒരു പരിചയുടെ ആകൃതിയിലേക്ക് മാറി. പിന്നെപ്പിന്നെ ആകാശത്ത് അലിഞ്ഞില്ലാതായി. സംഭവം വന്‍വാര്‍ത്തയായതിനെത്തുടര്‍ന്ന് സമാനമായ കാര്യങ്ങളുടെ മറ്റു റിപ്പോര്‍ട്ടുകളും വന്നു.

എന്നാല്‍ പിന്നീട് ഇത്  റഷ്യ നടത്തിയ റോക്കറ്റ് വിക്ഷേപണത്തിന്റെ ഫലമായുണ്ടായ പ്രത്യേകതരം പുകയാണ് ഇതെന്ന വിശദീകരണം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷെ അതില്‍ ഒരു വിശദീകരണം നല്‍കാന്‍ റഷ്യന്‍ സൈന്യം തയ്യാറായില്ല. റഷ്യന്‍ സൈന്യത്തിന്‍റെ പങ്ക് മാധ്യമങ്ങള്‍ ഉന്നയിക്കാന്‍ കാരണം 2009 ല്‍ സമാനമായ പ്രതിഭാസം നോര്‍വേയില്‍ പ്രത്യേക്ഷപ്പെട്ടിരുന്നു.

റഷ്യ തന്നെ നടത്തിയ ഒരു റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതിന്റെ ബാക്കിപത്രമായിരുന്നു ആ പുക. ആകാശത്തു വച്ച് റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. അങ്ങനെ അന്തരീക്ഷത്തില്‍ നിറഞ്ഞ ഇന്ധനത്തില്‍ സൂര്യപ്രകാശം പ്രതിഫലിക്കുക കൂടി ചെയ്തതോടെ ശരിക്കും ഒരു പറക്കുംതളികയാണെന്നു തോന്നിപ്പിക്കും വിധത്തിലേക്കു പ്രകാശവിന്യാസം സൃഷ്ടിക്കപ്പെട്ടു.  എന്നാല്‍ അത്തരം ഒരു വിശദീകരണം ഇത്തവണയില്ല.

എന്നാല്‍ സമീപ ദിവസങ്ങളില്‍ റഷ്യ പല ആയുധ പരിശീലനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.സൈന്യമാകട്ടെ ആയുധ പരീക്ഷണത്തിന്റെ കൃത്യമായ വിവരങ്ങളും പുറത്തുവിടുന്നില്ല. 

Bizarre luminous giant sphere in Russia

Latest Videos
Follow Us:
Download App:
  • android
  • ios