പ്രായപൂര്‍ത്തിയായി ഗൂഗിള്‍; ആശയക്കുഴപ്പത്തിനിടയില്‍ മധുരപ്പതിനെട്ട്

Birth Day of google

എന്നാല്‍ പിറന്നാളിന്‍റെ കാര്യത്തില്‍ ഇത്തവണ ചെറിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സെപ്റ്റംബറിലെ തന്നെ മറ്റ് ദിവസങ്ങളിലാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിച്ചത്. ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്ന് 1998-ലാണ് ഗൂഗിള്‍ സ്ഥാപിച്ചത്. സെപ്റ്റംബര്‍ 4 ആണ് സ്ഥാപകദിനം എന്നാണ് കമ്പനി രേഖകളില്‍. എന്നാല്‍ 2006 മുതല്‍ സെപ്റ്റംബര്‍ 27-നും അതിന് മുമ്പുള്ള വര്‍ഷം സെപ്റ്റംബര്‍ 26-നുമാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിച്ചത്. അതിനും മുമ്പ് 2004-ല്‍ 6-ആം പിറന്നാളിന് ഗൂഗിള്‍ അവതരിപ്പിച്ച ഡൂഡില്‍ സെപ്റ്റംബര്‍ 7-നായിരുന്നു.

നാലാം പിറന്നാളായ 2002 മുതലാണ് പ്രത്യേക പിറന്നാള്‍ ഡൂഡിലുകള്‍ ഗൂഗിള്‍ അവതരിപ്പിച്ച് തുടങ്ങിയത്.  ആനിമേഷനായും ഇന്ററാക്ടീവ് ആയും വൈവിധ്യമുള്ള ഡൂഡിലുകള്‍ പിറന്നാള്‍ ദിനങ്ങളില്‍ ബ്രൗസറുകളില്‍ പ്രത്യക്ഷപ്പെട്ടു.

സുന്ദര്‍ പിച്ച ഗൂഗിളിന്റെ തലപ്പത്ത് എത്തിയ ശേഷം 2015 സെപ്റ്റംബര്‍ ഒന്നിന് ഗൂഗിള്‍ തങ്ങളുടെ ലോഗോ മാറ്റിയിരുന്നു. നീലനിറത്തിലുള്ള ചെറിയക്ഷരം ‘g’ ആയിരുന്നു അതുവരെ ഐക്കണ്‍. പിന്നീട് അത് നാല് നിറങ്ങളിലുള്ള വലിയക്ഷരം ‘G’ ആയി.ഇത്തവണ ആല്‍ഫബെറ്റ് എന്ന കമ്പനിയുടെ കീഴിലാണ് ഈ പിറന്നാള്‍.

 

 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios