ഏതൊക്കെ ആപ്പുകൾക്ക് നിങ്ങളുടെ ഫോണിലെ മൈക്രോഫോണിലേക്ക് ആക്സസ് ഉണ്ടെന്ന് എളുപ്പത്തില്‍ പരിശോധിക്കാൻ കഴിയുമെന്നും വീഡിയോയിൽ ഉദ്യോഗസ്ഥൻ അറിയിക്കുന്നു

ദില്ലി: മൊബൈല്‍ ഫോണുകളില്‍ കോളുകൾ ചെയ്യുമ്പോൾ ഇന്‍റര്‍നെറ്റ് കണക്ഷൻ ഓണാക്കി വയ്ക്കുന്ന ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററിന്‍റെ (I4C) ഔദ്യോഗിക എക്സ് ഹാൻഡിലായ 'സൈബർ ദോസ്‍ത്'. കോളുകള്‍ വിളിക്കുമ്പോള്‍ ഇന്‍റർനെറ്റ് ഓണാക്കി വയ്ക്കുന്നത് മൊബൈൽ ഫോണിന് നിങ്ങളുടെ സംഭാഷണങ്ങളിലേക്ക് ആക്സസ് നല്‍കുമെന്ന് ഒരു ഉദ്യോഗസ്ഥൻ സൈബര്‍ ദോസ്ത് പങ്കുവെച്ച വീഡിയോയില്‍ മുന്നറിയിപ്പ് നൽകുന്നു.

മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മൈക്രോഫോണ്‍ ആക്‌സസ് നല്‍കിയിട്ടുള്ള ആപ്പുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ വഴിയുണ്ട്. ഉപയോക്താക്കൾക്ക് ഗൂഗിൾ ക്രോം തുറന്ന് ത്രീ-ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യാം. അവിടെ നിന്ന് സെറ്റിംഗ്‌സ് (Settings) എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് സൈറ്റ് സെറ്റിംഗ്‌സിലേക്ക് സ്ക്രോൾ ചെയ്ത് ഏതൊക്കെ ആപ്പുകൾക്ക് മൈക്രോഫോൺ ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് മനസിലാക്കാം. ഏതൊക്കെ ആപ്പുകൾക്ക് മൈക്രോഫോൺ ആക്‌സസ് ഉണ്ടെന്ന് പരിശോധിക്കാൻ, ഉപയോക്താക്കൾ അവരുടെ ഫോണിന്‍റെ സെറ്റിംഗ്സ് മെനുവിലേക്ക് നാവിഗേറ്റ് ചെയ്‍താലും മതി. തുടർന്ന് പ്രൈവസി ഓപ്ഷിലേക്ക് പോയി പെർമിഷൻ മാനേജർ (Permission Manager) തിരഞ്ഞെടുക്കുക. ഏതൊക്കെ ആപ്പുകൾക്ക് മൈക്രോഫോണോ ക്യാമറയോ ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് അവിടെ കാണാൻ സാധിക്കും. കൂടാതെ ബന്ധപ്പെട്ട ആപ്പിൽ ടാപ്പ് ചെയ്‌ത് ഈ അനുമതികളില്‍ മാറ്റം വരുത്താനും കഴിയും.

Scroll to load tweet…

അതേസമയം, പ്രോപ്പർട്ടികൾ ഡിജിറ്റലായി എത്രത്തോളം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് വിലയിരുത്തുന്ന ഒരു പുതിയ പ്രോഗ്രാമിന്റെ ഭാഗമാകാൻ അഞ്ച് കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പറഞ്ഞു. ട്രായ് നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായി കെട്ടിടങ്ങളെ വിലയിരുത്താൻ ഈ റേറ്റിംഗുകൾ സഹായിക്കും. ഈ സംവിധാനം ഉടൻ ആരംഭിക്കുമെന്നും ഈ മാസം ആദ്യം തന്നെ ആദ്യ സെറ്റ് റേറ്റിംഗുകൾ ഉണ്ടായേക്കാമെന്നും ട്രായ് ചെയർമാൻ അനിൽ കുമാർ ലഹോട്ടി പറഞ്ഞു. ഈ റേറ്റിംഗ് സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ചില പ്രോപ്പർട്ടികൾ ഇതിനകം തന്നെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾക്കോ ഊർജ്ജ കാര്യക്ഷമതയ്‌ക്കോ ഉപയോഗിക്കുന്നതുപോലെയുള്ള 'സ്റ്റാർ റേറ്റിംഗ്' ആയിരിക്കും പുതിയ റേറ്റിംഗ് സംവിധാനത്തിൽ ഉപയോഗിക്കുക. പുതിയതും പഴയതുമായ കെട്ടിടങ്ങൾ ഇതിൽ ഉൾപ്പെടും. മികച്ച റേറ്റിംഗ് നേടുന്നതിനായി പഴയ കെട്ടിടങ്ങളുടെ ഡിജിറ്റൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ഈ സംരംഭം ബിൽഡർമാരെ പ്രേരിപ്പിക്കുമെന്ന് ട്രായ് പ്രതീക്ഷിക്കുന്നു. ഇത് ആത്യന്തികമായി ബിൽഡർമാർക്കും ഈ പ്രോപ്പർട്ടികൾ ഉപയോഗിക്കുന്ന ആളുകൾക്കും ഗുണം ചെയ്യും.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്