ഫ്ലിപ്പ്കാര്‍ട്ടിനും ആമസോണിനും ഇരുട്ടടിയായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം
ഇത് പ്രകാരം ഒരു ഇ-കോമേഴ്സ് പ്രമോട്ടര്‍മാര്‍ക്ക് അവര്‍ക്ക് ഇന്‍വെസ്റ്റുള്ള കമ്പനിയുടെ സാധാനങ്ങള്‍ സ്വന്തം സൈറ്റിലൂടെ വില്‍ക്കുന്നതിന് നിയന്ത്രണം വരും. ഇത് പ്രകാരം ആമസോണിന് അവരുടെ കമ്പനിയുടെ പല പ്രോഡക്ടുകളും സ്വന്തം സൈറ്റിലൂടെ വില്‍ക്കാന്‍ സാധിക്കില്ല
ദില്ലി: ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ വിപണികള്‍ക്ക് വന്‍ നിയന്ത്രണം വരുന്നു. ഫെബ്രുവരി 1 മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ എത്തുന്നത്. ഇത് പ്രകാരം വിദേശ നിക്ഷേപമുള്ള ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കാണ് പുതിയ നിയന്ത്രണം വരുന്നത് പ്രധാനമായും രണ്ട് തരത്തിലുള്ള നിയന്ത്രണമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ വാണിജ്യ വ്യവസായ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഇന്‍ട്രസ്ട്രീയല്‍ പോളിസി ആന്‍റ് പ്രമോഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ഇത് പ്രകാരം ഒരു ഇ-കോമേഴ്സ് പ്രമോട്ടര്‍മാര്‍ക്ക് അവര്‍ക്ക് ഇന്‍വെസ്റ്റുള്ള കമ്പനിയുടെ സാധാനങ്ങള്‍ സ്വന്തം സൈറ്റിലൂടെ വില്‍ക്കുന്നതിന് നിയന്ത്രണം വരും. ഇത് പ്രകാരം ആമസോണിന് അവരുടെ കമ്പനിയുടെ പല പ്രോഡക്ടുകളും സ്വന്തം സൈറ്റിലൂടെ വില്‍ക്കാന്‍ സാധിക്കില്ല. വിദേശ നിക്ഷേപ നയത്തിന്‍റെ ഭാഗമാണ് ഈ നിയന്ത്രണം എന്നാണ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഒപ്പം ഒരു ഓണ്‍ലൈന്‍ വ്യാപര സ്ഥലത്ത് വില്‍പ്പനയ്ക്ക് വയ്ക്കുന്നവര്‍ കച്ചവടക്കാരനോട് നീതി പുലര്‍ത്താന്‍ ഇത് ഉപകാരപ്പെടും എന്നാണ് വാണിജ്യ മന്ത്രാലയം പറയുന്നത്.
"
എന്നാല്‍ രണ്ടാമത്തെ നിയന്ത്രണമാണ് ശരിക്കും ഓണ്‍ലൈന്‍ സൈറ്റുകളെ ബാധിക്കുക. ഇന്ന് ചില പ്രോഡക്ടുകള്‍ ചില സൈറ്റുകളില്‍ എക്സ്ക്യൂസീവായെ ലഭിക്കൂ. ഉദാഹരണം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വണ്‍പ്ലസ് ആമസോണ്‍ ഇന്ത്യ വഴി മാത്രമാണ് വില്‍പ്പന. ഇത്തരത്തില്‍ എക്സ്ക്യൂസീവ് വില്‍പ്പന ഇനി വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഉപയോക്താവിന്‍റെയും ഉപയോക്താവിന്‍റെയും അവകാശത്തിന് എതിരാണ് ഇതെന്ന് വ്യാപാര നയത്തില്‍ പറയുന്നു. ഇതോടെ പല എക്സ്ക്യൂസീവ് ഓഫറുകളും നിര്‍ത്തുന്ന സ്ഥിതി ഫെബ്രുവരി 1 മുതല്‍ ഉണ്ടായേക്കാം.