മഹാഭാരതത്തിലെ 'അരക്കില്ലം' കണ്ടെത്താന്‍ ഗവേഷണം

ASI approves excavation at site of Mahabharata house of lac

ദില്ലി: മഹാഭാരതത്തിലെ 'അരക്കില്ലം' കണ്ടെത്താനുള്ള ഖനനത്തിന് പുരവസ്തു വകുപ്പ്. ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയാണ് യുപിയിലെ ബാഗ്പട്ട് ജില്ലയിലെ ബര്‍നാബ എന്ന സ്ഥലത്ത് സ്ഥിതിച്ചെയുന്ന ലക്ഷണഗിര്‍ഹ എന്ന പ്രദേശത്ത് ഉദ്ഘനനത്തിന് തയ്യാറെടുക്കുന്നു. പ്രാദേശിക ഗവേഷകരുടെ അപേക്ഷ കണക്കിലെടുത്താണ് എഎസ്ഐ പരിവേഷണം എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാണ്ഡവരെ ദഹിപ്പിച്ച് കൊല്ലുവാന്‍ കൌരവര്‍ തീര്‍ത്ത കെണിയാണ് എളുപ്പം തീപിടിക്കുന്ന അരക്കില്‍ തീര്‍ത്ത കൊട്ടാരം എന്നാണ് മഹാഭാരതം പറയുന്നത്. എന്നാല്‍ ഇതില്‍ നിന്നും തുരങ്കം നിര്‍മ്മിച്ച് പാണ്ഡവര്‍ രക്ഷപ്പെടുകയായിരുന്നു എന്ന് ഐതിഹ്യം പറയുന്നു.

വാരണാവത്ത് എന്നത് ലോപിച്ചാണ് അരക്കില്ലം നിന്നിരുന്നുവെന്ന് പറയപ്പെടുന്ന ബര്‍നാബ എന്ന പേരില്‍ എത്തിയത്. ഇവിടുത്തെ അഞ്ച് ഗ്രാമങ്ങളാണ് പണ്ഡവര്‍ അവസാനം ഒത്തുതീര്‍പ്പ് എന്ന നിലയില്‍ കൌരവരില്‍ നിന്നും ആവശ്യപ്പെട്ടത് എന്നാണ് ഐതിഹ്യം പറയുന്നതെന്ന് ആര്‍ക്കിയോളജി സര്‍വേ മുന്‍ ഗവേഷകന്‍ കെകെ ശര്‍മ്മ പറയുന്നു.

വലിയ പരിശോധനകള്‍ക്ക് ശേഷമാണ് ഇത്തരം ഒരു പരിവേഷണത്തിന് അനുമതി നല്‍കിയത് എന്നാണ് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്. അടുത്ത ഡിസംബര്‍ ആദ്യം പദ്ധതി ആരംഭിക്കും എന്നാണ് എഎസ്ഐ അധികൃതര്‍ പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios