വില്‍പ്പനയിലെ ഇടിവ്; ആപ്പിൾ ഐഫോൺ ഉൽപാദനം കുറക്കുന്നു

Apple to cut iPhone production

കാലിഫോർണിയ: പുതുവർഷത്തിൽ ആപ്പിൾ ​ഐഫോൺ  ഉൽപാദനം കുറയ്ക്കുന്നു. വില്‍പ്പനയിലെ ഇടിവു മൂലം 2017 സാമ്പത്തിക വർഷത്തി​ന്‍റെ  ആദ്യപാദം  ​ഐഫോൺ ഉൽപ്പാദനം 10 ശതമാനം കുറക്കുമെന്നാണ്​ റിപ്പോർട്ട്​.

ഡിസംബർ 19 മുതൽ 25 വരെയുള്ള കാലയളവിൽ ​ഐഫോണിൻറെയും ഐപാഡി​ന്‍റെയും വിൽപനയിൽ  44 ശതമാനത്തി​ന്‍റെ കുറവാണ്​ ഉണ്ടായിരിക്കുന്നത്​. ഇതാണ്​ ഉൽപാദനം കുറക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചതെന്നാണ്​ സൂചന.

യാഹൂവിലെ ഉടമസ്​ഥതയിലുള്ള റിസർച്ച്​ സ്​ഥാപനം ഫ്ലൂരിയാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടിരിക്കുന്നത്​.
ഇതാദ്യമായല്ല ആപ്പിൾ ​ഐഫോണി​ന്‍റെ ഉൽപാദനം കുറക്കുന്നത്​. 2016 ജനുവരി മുതൽ മാർച്ച്​ വരെയുള്ള കാലയളവിൽ ​ഐഫോണുകളുടെ ഉൽപ്പാദനം  30 ശതമാനം കുറച്ചിരുന്നു.
 

 

Latest Videos
Follow Us:
Download App:
  • android
  • ios