ആര്‍കോം വിടവാങ്ങുന്നു; രാജ്യത്തെ ടെലികോം മേഖല മൂന്ന് കമ്പനികളിലേക്ക്

Anil Ambani led Reliance Communications likely to shut down its wireless business due to Jio

മും​ബൈ: രാജ്യത്തെ മൊബൈല്‍ രംഗത്ത് മത്സരങ്ങള്‍ കമ്പനികളുടെ വീഴ്ചകളിലേക്ക് നയിക്കുകയാണ്.  ജിയോ തരംഗവും തുടര്‍ന്ന് നിരക്കുകളില്‍ വന്ന മാറ്റങ്ങളും ബിസിനസ് അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ് ആര്‍കോം മേധാവി അ​നി​ൽ അം​ബാ​നിയെ. തങ്ങളുടെ 2 ജി ​മൊ​ബൈ​ൽ സേവനത്തില്‍ നിന്നും പി​ന്മാ​റു​കയാണ് ചെറിയ അംബാനി. ന​വം​ബ​ർ മുപ്പതോടെ മൊ​ബൈ​ൽ സം​ഭാ​ഷ​ണ​ത്തി​ന് അ​നി​ൽ അം​ബാ​നി​യു​ടെ കമ്പനി ഉ​ണ്ടാ​കി​ല്ല. 

ഇതോടെ  അ​ടു​ത്ത​വ​ർ​ഷം രാ​ജ്യ​ത്തു സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ മൂ​ന്നു ടെ​ലി​കോം ക​മ്പനികളെ ഉ​ണ്ടാ​കൂ എ​ന്ന​താ​ണ​വ​സ്ഥ. മി​ത്ത​ൽ കു​ടും​ബ​ത്തി​ന്‍റെ എ​യ​ർ​ടെ​ൽ, മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ജി​യോ, ബ്രി​ട്ടീ​ഷ് ക​മ്പനി വോ​ഡ​ഫോ​ണും ആ​ദി​ത്യ​ബി​ർ​ള ഗ്രൂ​പ്പി​ന്‍റെ ഐ​ഡി​യ​യും ഒ​ന്നി​ച്ചു​ണ്ടാ​കു​ന്ന ക​മ്പനി എ​ന്നി​വ. പൊ​തു​മേ​ഖ​ല​യി​ലെ ബി​എ​സ്എ​ൻ​എലും എം​ടി​എ​ൻ​എ​ലും രം​ഗ​ത്തു​ തു​ട​രും.

ടാ​റ്റാ ഗ്രൂ​പ്പ് ത​ങ്ങ​ളു​ടെ മൊബൈല്‍ ബി​സി​ന​സ് എ​യ​ർ​ടെ​ലി​നു വി​റ്റിരുന്നു. അ​വ​ശേ​ഷി​ച്ചി​രു​ന്ന ചി​ല ചെ​റു​ക​മ്പനികളെ മ​റ്റു ക​മ്പനികളെ ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടു​ വ​ർ​ഷ​ത്തി​ന​കം വാ​ങ്ങി​ക്കൂ​ട്ടി​യി​രു​ന്നു. കേ​ര​ള​മൊ​ഴി​ച്ചു​ള്ള സ​ർ​ക്കി​ളു​ക​ളി​ലൊ​ന്നും ബി​എ​സ്എ​ൻ​എ​ൽ ശ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ മൂ​ന്നു സ്വ​കാ​ര്യ കു​ത്ത​ക​ക​ളി​ലേ​ക്കു മൊ​ബൈ​ൽ  ബി​സി​ന​സ് ഒ​തു​ങ്ങി എ​ന്നു പ​റ​യാം.

അ​നി​ൽ അം​ബാ​നി​യു​ടെ ക​മ്പനി നേ​ര​ത്തേ ട​വ​ർ ബി​സി​ന​സ് വി​റ്റി​രു​ന്നു. മൊ​ബൈ​ൽ ടെ​ലി​ഫോ​ണി വി​ടു​മ്പോള്‍ ചെ​റി​യൊ​രു ഡാ​റ്റാ ബി​സി​ന​സി​ലേ​ക്കു ക​മ്പനി ചു​രു​ങ്ങും. മൂ​വാ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​ർ ആ​ർ​കോ​മി​ലു​ണ്ട്. ഇ​തി​ൽ 1200 പേ​ർ​ക്കു പ​ണി ന​ഷ്‌​ട​പ്പെ​ടും എ​ന്നാ​ണ് ക​മ്പനി പ​റ​യു​ന്ന​ത്.

ആ​ർ​കോ​മി​ന്‍റെ ഒ​ട്ടേ​റെ ജോ​ലി​ക​ൾ പു​റം ജോ​ലി ക​രാ​ർ വ​ഴി​യാ​ണു ന​ട​ത്തു​ന്ന​ത്. ആ ​ക​രാ​റു​ക​ളി​ലെ ജോ​ലി​ക്കാ​ർ​ക്കും പ​ണി പോ​കും. അ​ത് കമ്പനി ജോലിക്കാരെക്കാള്‍ അധികമായിരിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios