Asianet News MalayalamAsianet News Malayalam

സൈബര്‍ സുരക്ഷ മുഖ്യം; 'എയർടെൽ സെക്യൂർ ഇന്‍റർനെറ്റ്‌' സംവിധാനം അവതരിപ്പിച്ചു, പ്രത്യേകതകള്‍ എന്തെല്ലാം

സൈബര്‍ സുരക്ഷ ഉറപ്പിക്കുന്നതിനായി പുതിയ പദ്ധതി അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളിലൊന്നായ എയര്‍ടെല്‍

Airtel with Fortinet launches next gen secure connectivity solution Airtel Secure Internet
Author
First Published Oct 8, 2024, 8:53 AM IST | Last Updated Oct 8, 2024, 8:56 AM IST

തിരുവനന്തപുരം: സംരംഭങ്ങൾക്ക് സുരക്ഷിതമായ അടുത്ത തലമുറ കണക്ടിവിറ്റി സൊല്യൂഷൻ നൽകുന്നതിനായി രാജ്യത്തെ പ്രധാന സ്വകാര്യ ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളിലൊരാളായ എയർടെല്ലിന്‍റെ നീക്കം. ബിസിനസ്‌ ഫോർട്ടിനെറ്റുമായി കൈകോർത്ത് 'എയർടെൽ സെക്യൂർ ഇന്‍റർനെറ്റ്‌' അവതരിപ്പിച്ചു. എയർടെല്ലിന്‍റെ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയും ഫോർട്ടിനെറ്റിന്‍റെ അടുത്ത തലമുറ ഫയർവാളും ചേർന്നാണ് ഇന്‍റര്‍നെറ്റ് ലീസ് ലൈൻ സർക്യൂട്ടുകളുടെ സുരക്ഷ വർധിപ്പിക്കുക. 

നിലവിൽ ഉള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതും ആയ സൈബർ ഭീഷണികളെ തടയാൻ ഈ സംവിധാനത്തിന് ആകുമെന്നാണ് എയര്‍ടെല്ലിന്‍റെ പ്രതീക്ഷ. സൈബർ സുരക്ഷ കൂടുതൽ സങ്കീർണമാകുന്നുവെന്നും അതിനെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള വിഭവങ്ങൾ സ്ഥാപനങ്ങൾക്ക് ഇല്ലെന്നും എയർടെൽ ബിസിനസ്‌ സിഇഒ ശരത് സിൻഹ പറഞ്ഞു.  

വലിപ്പഭേദമന്യേയുള്ള ബിസിനസുകൾ അഭിമുഖീകരിക്കുന്ന സൈബർ സുരക്ഷാ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ഈ പുതിയ സംവിധാനത്തിന് കഴിയും. പല സ്ഥാപനങ്ങൾക്കും സൈബര്‍ സുരക്ഷാ ഭീഷണികളെ നേരിടാനുള്ള മനുഷ്യവിഭവങ്ങളും സാങ്കേതികവിദ്യയും ഇല്ല. സൈബര്‍ ഭീഷണികളെ തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിക്കുന്നുണ്ട്. സ്‌പാം കോളുകളും സ്‌പാം മെസേജുകളും തടയാനായി എഐ അധിഷ്ഠിത സംവിധാനം അവതരിപ്പിച്ചതിന് പിന്നാലെയാണ് എയർടെൽ സെക്യൂർ ഇന്‍റർനെറ്റുമായി രംഗത്തെത്തിയിരിക്കുന്നത്. 

Read more: സ്‌പാം കോള്‍, മെസേജ് മുന്നറിയിപ്പ് സംവിധാനം പൂര്‍ണ സൗജന്യം; സന്തോഷ വാര്‍ത്തയുമായി എയര്‍ടെല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios