ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഡൗണ്‍ലോഡ് എയര്‍ടെല്ലില്‍
- ഡൗണ്‍ലോഡ് വേഗതയില്‍ എയര്‍ടെല്ലാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നെറ്റ്വര്‍ക്കെന്ന് പഠനം
ഡൗണ്‍ലോഡ് വേഗതയില്‍ എയര്‍ടെല്ലാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നെറ്റ്വര്‍ക്കെന്ന് പഠനം. റിലയന്‍സ് ജിയോ, വോഡഫോണ്‍, ഐഡിയ എന്നിവയെ പിന്നിലാക്കിയാണ് എയർടെല്ലിന്‍റെ നേട്ടം. ഓപ്പണ്‍ സിഗ്നലാണ് 2018 ഏപ്രില്‍ മാസത്തെ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഓപ്പണ്‍ സിഗ്നല്‍ 2017 ഡിസംബര്‍ ഒന്ന് മുതല്‍ 2018 ഫെബ്രുവരി 28 വരെ ഇതിന് വേണ്ടി 73.6,571 ഉപയോക്താക്കളില്‍ നിന്നുമായി 8,412,910,035 ഓളം ഡാറ്റാ പോയിന്റുകളാണ് ശേഖരിച്ചത്.
റിലയന്‍സ് ജിയോ തന്നെയാണ് 4ജി നെറ്റ്‌വര്‍ക്ക് ലഭ്യതയുടെ കാര്യത്തില്‍ മുന്നില്‍. 65 ശതമാനം എല്‍ടിഇ ലഭ്യത ഉറപ്പുവരുത്താന്‍ ഏല്ലാ മുന്‍നിര സേവനദാതാക്കള്‍ക്കും സാധിച്ചിട്ടുണ്ടെന്നും ഇത് വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ, പൊതുവില്‍ എല്‍ടിഇ വേഗതയില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
9.31 എംബിപിഎസ് ആണ് 4ജിയില്‍ എയര്‍ടെലിന്റെ ഡൗണ്‍ലോഡ് വേഗത. 7.17 എബിപിഎസ് ആണ് രണ്ടാംസ്ഥാനത്തുള്ള ഐഡിയയുടെ വേഗത. മൂന്നാം സ്ഥാനത്തുള്ള വോഡഫോണിന്റെ വേഗത 6.98 എബിപിഎസും ആണ് എന്നാല്‍ 4ജി ഉപയോക്താക്കള്‍ ഏറ്റവും കൂടുതലുള്ള റിലയന്‍സ് ജിയോയ്ക്ക് 5.13 എബിപിഎസ് ആണ് വേഗത.