ഒരു രൂപയ്ക്ക് 1ജിബി ഓഫറുമായി ഏയര്‍ടെല്‍

Airtel new plan gives 14GB 4G data at Rs 145 matches Jio Prime data rates

കുറഞ്ഞ നിരക്കില്‍ 4ജി നല്‍കി വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള അടവ് എടുക്കുകയാണ് ഏയര്‍ടെല്ലും. ജിയോ പ്ലാനുകളോട് കിടപിടിക്കുന്ന വിധത്തില്‍ ഒരു ജിബിയ്ക്ക് പത്ത് രൂപ നിരക്കോടെ എയര്‍ടെല്‍ പുതിയ 3ജി/4ജി ഡേറ്റ പ്ലാനുകള്‍ അവതരിപ്പിച്ചുവെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

145 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 14 ജിബി 3ജി/4ജി ഡേറ്റ ലഭിക്കും. എയര്‍ടെല്‍ ഇതുവരെ പുറത്തിറക്കിയവയില്‍ വെച്ച് ഏറ്റവും കുറവ് നിരയ്ക്കുള്ള ഓഫറാണിത്. ഓഫര്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ഏയര്‍ടെല്‍ വൃത്തങ്ങള്‍ ഈ കാര്യം സ്ഥിരീകരിക്കുന്നതായി ഇ.ടി റിപ്പോര്‍ട്ട് പറയുന്നു.

ജിയോയുടെ രംഗപ്രവേശത്തോടെ ടെലികോം വിപണിയില്‍ ഉണ്ടായ വീഴ്ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് രാജ്യത്തെ മറ്റു ടെലികോം കമ്പനികള്‍. ഏപ്രില്‍ ഒന്നോടെ സൗജന്യ സേവനത്തില്‍ നിന്നും താരിഫുകളിലേക്ക് ജിയോ മാറുമെങ്കിലും ആ നിരക്കുകളിലും മറ്റു കമ്പനികളെ ജിയോ പിന്നിലാക്കുകയായിരുന്നു.

മാര്‍ച്ച് 31ന് ശേഷം പ്രൈം ഓഫറാണ് ജിയോ നല്‍കുന്നത്. 99 രൂപയ്ക്ക് പ്രൈം അംഗത്വമെടുത്താല്‍ 303 രൂപ പ്രതിമാസ നിരയ്ക്കില്‍ പ്രതിദിനം ഒരു ജിബി വരെ ഡേറ്റ ഉപയോഗിക്കാം. പ്രതിദിനം പത്ത് രൂപാ നിരക്കില്‍ മാസം 30 ജിബി ഡേറ്റ ഓഫറില്‍ ലഭിക്കുമെന്ന് ചുരുക്കം. ഇതിനെ കവച്ചുവയ്ക്കാന്‍ ആണ് ഏയര്‍ടെല്ലിന്‍റെ ശ്രമം.

Latest Videos
Follow Us:
Download App:
  • android
  • ios