എയര്‍ടെല്‍ നമ്പര്‍ കയ്യിലുള്ള ഉപയോക്താവിനെ ലോക്കേറ്റ് ചെയ്യാം
രക്ഷാപ്രവര്‍ത്തകര്‍ക്കോ, സൈന്യത്തിനോ എത്തിക്കാനും സംവിധാനം ഒരുക്കി എയര്‍ടെല്‍. എയര്‍ടെല്‍ മൊബൈല്‍ ഉള്ളവരുടെ ലൊക്കേഷന്‍ വ്യക്തമായി അറിയാന്‍ ഈ സംവിധാനം സഹായിക്കും.
കൊച്ചി: പ്രളയത്തില്‍ പെട്ടവരുടെ സ്ഥവം കണ്ടെത്താനും, രക്ഷാപ്രവര്‍ത്തകര്‍ക്കോ, സൈന്യത്തിനോ എത്തിക്കാനും സംവിധാനം ഒരുക്കി എയര്‍ടെല്‍. എയര്‍ടെല്‍ മൊബൈല്‍ ഉള്ളവരുടെ ലൊക്കേഷന്‍ വ്യക്തമായി അറിയാന്‍ ഈ സംവിധാനം സഹായിക്കും.
ഇതിന് വേണ്ടി ചെയ്യേണ്ടത് ഇത്രമാത്രമാണ്. നിങ്ങളുടെ കയ്യില്‍ എയര്‍ടെല്‍ മൊബൈലാണെങ്കില്‍ 1948 എന്ന നമ്പറിലേക്ക് വിളിക്കാം. അതിന് ശേഷം നിങ്ങള്‍ ലോക്കേഷന്‍ അറിയേണ്ട വ്യക്തിയുടെ നമ്പര്‍ ഷെയര്‍ ചെയ്യുക. ഇതോടെ ആ വ്യക്തിയുടെ ലോക്കേഷന്‍ നിങ്ങള്‍ക്ക് എസ് എം എസായി ലഭിക്കും. നിങ്ങള്‍ മറ്റൊരു മൊബൈല്‍ സര്‍വീസിലുള്ള ആളാണെങ്കില്‍ 9940344344 എന്ന നമ്പറില്‍ വിളിക്കാം.
എയര്‍ടെല്‍ ഉപയോക്താവിനെ മാത്രമേ ഇത്തരത്തില്‍ കണ്ടെത്താന്‍ സാധിക്കൂ എന്നാണ് എയര്‍ടെല്‍ പറയുന്നത്. ഒപ്പം ഇന്ന് രാവിലെ തന്നെ എയര്‍ടെല്‍ അടക്കമുള്ള മൊബൈല്‍ സേവനദാതാക്കള്‍ വോയിസ് കോളും ഡാറ്റ ഉപയോഗവും സൗജന്യമാക്കിയിരുന്നു.