Asianet News MalayalamAsianet News Malayalam

എയര്‍ടെല്‍ ഹോം വൈഫൈ കേരളത്തിന്‍റെ മുക്കിലും മൂലയിലും, 14 ജില്ലകളിലും എത്തി; 22 ഒടിടി, 350ലധികം ചാനലുകള്‍

എയര്‍ടെല്‍ വൈ-ഫൈ ഉപയോഗിച്ച് ഒരു ഉപഭോക്താവിന് അതിവേഗ വയര്‍ലസ് ഇന്‍റര്‍നെറ്റ് സേവനം മാത്രമല്ല ലഭിക്കുക

Airtel has expanded WiFi services in all 14 districts of Kerala
Author
First Published Sep 17, 2024, 9:54 AM IST | Last Updated Sep 17, 2024, 9:58 AM IST

കോഴിക്കോട്: രാജ്യത്തെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍ കേരളത്തിലെ 14 ജില്ലകളിലും ഹോം വൈ-ഫൈ സേവനം വിപുലീകരിച്ചു. ഈ വിപുലീകരണം സംസ്ഥാനത്ത് 57 ലക്ഷം പുതിയ കുടുംബങ്ങളെ കൂടി ഹോം വൈ-ഫൈ സംവിധാനത്തില്‍ ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്ന തരത്തിലുള്ളതാണ് എന്നും കമ്പനി അറിയിച്ചു.

എയര്‍ടെല്‍ വൈ-ഫൈ ഉപയോഗിച്ച് ഒരു ഉപഭോക്താവിന് അതിവേഗ വയര്‍ലസ് ഇന്‍റര്‍നെറ്റ് സേവനം മാത്രമല്ല, അണ്‍ലിമിറ്റഡ് സ്ട്രീമിംഗ്, 22 ഒടിടി സേവനങ്ങള്‍, 350ലധികം ടിവി ചാനലുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഉപയോഗിച്ചോ 8130181301 എന്ന നമ്പറില്‍ വിളിച്ചോ ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ വൈഫൈ ബുക്ക് ചെയ്യാം.

Read more: ഐഫോണ്‍ വെറും 38,999 രൂപയ്ക്ക് കീശയിലാക്കാം; ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ വന്‍ അവസരം- റിപ്പോര്‍ട്ട്

കേരളത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും എയര്‍ടെല്‍ വൈ-ഫൈ എത്തിയെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഭാരതി എയര്‍ടെല്‍ കേരള വിഭാഗം സിഒഒ അമിത് ഗുപ്ത പറഞ്ഞു. എയര്‍ടെല്‍ വൈ-ഫൈ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് 22 ഒടിടികളിലേക്കും 350 ടെലിവിഷന്‍ ചാനലുകളിലേക്കും വിശ്വസനീയമായ ഹൈ-സ്പീഡ് വയര്‍ലെസ് വൈ-ഫൈ സേവനത്തിലേക്കും ആക്സസ് ഉള്‍പ്പെടെ ഒരു മാസം 599 രൂപയ്ക്ക് വിവിധ വിനോദ ഓപ്ഷനുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയും. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് മനോരമ മാക്സ്, സണ്‍ നെക്‌സ്റ്റ് , ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, സൂര്യ ടിവി തുടങ്ങിയ മുന്‍നിര ചാനലുകളുള്‍പ്പെടെയുള്ള പരിധിയില്ലാതെ ആസ്വദിക്കാവുന്നതാണ്.

Read more: ക്യാമറ, ഫാസ്റ്റ് ചാര്‍ജിംഗ്, മിലിട്ടറി സുരക്ഷ; മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി, വിലയും ഫീച്ചറുകളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios