വൈറലായി നാസയ്ക്ക് നാലാംക്ലാസുകാരന്‍ അയച്ച കത്ത്

9year old Guardian of The Galaxy gets Nasa response after sending adorable handwritten application for job

നാസയുടെ 'പ്ലാനെറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍' പോസ്റ്റിലേക്ക് ജോലിക്ക് അപേക്ഷിച്ച് നാലാംക്ലാസുകാരന്‍. അന്യഗ്രഹജീവികളില്‍ നിന്നും ഭൂമിയേയും അതുപോലെ തിരിച്ചും സംരക്ഷിക്കുകയാണ് ജോലിയുടെ സ്വഭാവം. നാസയുടെ പരസ്യം ശ്രദ്ധയില്‍പെട്ട ജാക്ക് ഡേവിസ് എന്ന നാലാംക്സാസുകാരന്‍റെ  നാസയ്ക്കുള്ള കത്ത് ഇപ്പോള്‍ വൈറലാകുകയാണ്.

നാസയ്ക്ക് എഴുതിയ കത്തിലാണ് ജാക്ക് തന്റെ നിലപാട് അറിയിച്ചത്. 'പ്രിയപ്പെട്ട നാസ, എന്‍റെ പേര് ജാക്ക് ഡേവിസ്, പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോലിയിലേക്ക് അപേക്ഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഒമ്പത് വയസ്സ് കാണം. ഈ ജോലിക്ക് ഞാന്‍ അനുയോജ്യനാണെന്ന് കരുതുന്നു. ഞാന്‍ അപേക്ഷ അയക്കാന്‍ പ്രധാന കാരണം എന്റെ സഹോദരി പറയുന്നു എന്നെ കണ്ടാല്‍ അന്യഗ്രഹ ജീവിയെ പോലെയുണ്ടെന്ന്.... 

എന്നു തുടങ്ങി നീണ്ട ഒരു കത്താണ് ജാക്ക് നാസയ്ക്ക് അയച്ചത്. ഗാര്‍ഡിയന്‍ ഓഫ് ദ ഗ്യാലക്‌സി എന്ന് സ്വയം അഭിസംബോധന ചെയ്താണ് ജാക്ക് കത്ത് അവസാനിപ്പിക്കുന്നത്. റെഡ്ഡിറ്റില്‍ പ്രസിദ്ധീകരിച്ച കത്ത് ഇതിനകം തന്നെ ആയിരങ്ങളാണ് കണ്ടത്. നിരവധി പേര്‍ കമന്റും നല്‍കിയിട്ടുണ്ട്. 

ജാക്കിന്‍റെ  പിതാവിന്റെ സുഹൃത്താണ് കത്ത് പോസ്റ്റ് ചെയ്തത്. ഈ കത്ത് വൈറലായതിന് പിന്നാലെ നാസ മറുപടി നല്‍കി, നിങ്ങള്‍ അപേക്ഷിച്ച ജോലി ഉത്തരവാദിത്വം ഏറിയതാണെന്നും, ഭാവിയില്‍ മികച്ച എഞ്ചിനീയര്‍മാരെയും സാങ്കേതിക വിദഗ്ധരെയും ഞങ്ങള്‍ തേടുന്നു എന്നാണ് നാസ പറയുന്നത്. അതിനാല്‍ പഠിച്ച് ആ സ്ഥിതിയിലേക്ക് ജാക്ക് എത്തും എന്ന് നാസ മറുപടിയില്‍ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios