വാട്സാപ്പില്‍ ഇല്ലാത്ത എട്ട് പ്രധാന ഫീച്ചറുകള്‍...
പുതിയകാലത്ത് സന്ദേശങ്ങളും സംസാരങ്ങളും വാട്സാപ്പില്‍ കെട്ടുപിണഞ്ഞുകിടക്കുകയാണ്. കുടുംബം, സുഹൃത്തുക്കൾ, ജോലി സ്ഥാപനത്തിലുളളവർ എല്ലാരുമായും നിരന്തരം സംവദിക്കാൻ സാധിക്കുന്നത് വാട്സാപ്പിലൂടെയാണ്. പുതിയ ബന്ധങ്ങളുടെ പിറവിയും ഇൗ ആപ് ലോകത്താണ് കൂടുതലും നടക്കുന്നത്. എന്നാല്‍ വാട്സാപ്പില്‍ ലഭ്യമല്ലാത്ത എട്ട് ആവശ്യ സൗകര്യങ്ങൾ ഉണ്ട്.
1.വാക്കുകളുടെ സ്ഥാനത്തേക്ക് ഇപ്പോൾ ഇമോജീസും എത്തിയിട്ടുണ്ട്. ചിരിയുടെ ഇമോജീസ് ഉളളപ്പോൾ എന്തിനാണ് 'എന്തൊരു തമാശ' എന്ന് പറയുന്നു? പക്ഷേ സ്റ്റിക്കേഴ്സുകളുടെ കുറവ് അപ്പോഴും വാട്സപ്പിനുണ്ട്. സ്റ്റിക്കേഴ്സിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയുണ്ട്. ഫേസ്ബുക്ക്, വൈബർ, ഹൈക്ക് തുടങ്ങിയ മറ്റ് ആപ്പുകളിൽ സ്റ്റിക്കേഴ്സ് ലഭ്യമാണ്. അവയ്ക്ക് ആളുകളിൽ വലിയ സ്വീകാര്യതയുമുണ്ട്.
2. ജിഫ് (ഗ്രാഫിക്സ് ഇൻറർചെയ്ഞ്ച് ഫോർമാറ്റ്)സെൽഫി ഇല്ലാത്തതാണ് മറ്റൊരു കുറവ്, സ്മാർട്ട് ഫോണുകളിൽ ജിഫ് സെൽഫി ഉളളതുകൊണ്ട് തന്നെ വാട്സപ്പിലും ഈ ഫീച്ചർ ആവശ്യമാണ്. ഗൂഗിളിൻ്റെ ആപ്ലിക്കേഷനായ ആയ Allo യിൽ ഇൗ സൗകര്യം ലഭ്യവുമാണ്.
3. ചില ചാറ്റുകൾ നിങ്ങളുടെ സ്വകാര്യത ആഗ്രഹിക്കുന്നതാണ്. അത്തരം ചാറ്റുകൾ ആരും കാണാതിരിക്കാൻ പ്രൈവറ്റ് ചാറ്റ് മോഡിലിടാനുളള സംവിധാനം ഇല്ല. ഇൗ മോഡ് ഉണ്ടെങ്കിൽ സ്വകാര്യ ചാറ്റുകൾ സുരക്ഷിതമായിരിക്കും. ഒരിക്കൽ വായിച്ചുകഴിഞ്ഞാൽ അത് ഡിലീറ്റ് ആയിപോവുകയും ചെയ്യും. ഗൂഗിളിൻ്റെ അലോ, ലൈൻ, വീചാറ്റ് തുടങ്ങിയ ആപ്പുകളിൽ ഇത്തരം സംവിധാനമുണ്ട്.
4. പോക് ഫീച്ചറുകൾ മിക്ക സന്ദേശം അയക്കുന്ന ആപുകളിൽ എല്ലാം ലഭ്യമാണെങ്കിലും വാട്സ്ആപിൽ ഇല്ല. ചാറ്റ് ചെയ്യുന്ന ആളുടെ ശ്രദ്ധപിടിക്കാൻ വേണ്ടിയാണ് ഇൗ ഫീച്ചർ ഉപയോഗിക്കുന്നത്. ചാറ്റ് ഏരിയയിൽ ഡബിൾ ടാപ്പ് നടത്തിയാൽ സുഹൃത്തിൻ്റെ ഫോൺ വൈബ്രേറ്റ് ചെയ്യുകയും ഹാൻ്റ് ഐക്കൺ ചാറ്റ് ഏരിയയിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും.
5.വാട്സാപ്പില്‍ ലഭ്യമല്ലാത്ത എട്ട് ആവശ്യ സൗകര്യങ്ങൾ വാലറ്റുകളെക്കുറിച്ച് ആസൂത്രണം നടത്തുന്നേയുള്ളൂ. എന്നാൽ ഹൈക് മെസഞ്ചർ കഴിഞ്ഞ മാസം ഇത് പ്രചാരത്തിൽ കൊണ്ടുവന്നുകഴിഞ്ഞു. ഗവൺമെൻ്റ് പിന്തുണയുള്ള യൂനിഫൈഡ് പേയ്മെൻറ് ഇൻറർഫെയ്സ് (യു.പി.ഐ) സംവിധാനത്തിന് കീഴിലാണ് ഹൈക് വാലറ്റ് തുടങ്ങിയത്. ഇൗ വാലറ്റ് ബാങ്കുകൾക്കടിയിലെ പണമിടപാട് മൊബൈൽ ഉപയോക്താക്കൾക്ക് അനായാസമാക്കുന്നു.
6. സ്നാപ്ചാറ്റ്, ലൈവ് ഫിൽറ്റേഴ്സ് ഏറെ പ്രശസ്തമായി കഴിഞ്ഞു. ഫെയ്സ്ബുക്കിൻ്റെ ഇൻസ്റ്റഗ്രാം കഴിഞ്ഞ മേയിൽ ഇത് തുടങ്ങി. എന്നാൽ വാട്സ്ആപ് ചിത്രങ്ങൾ അയക്കുമ്പോൾ അർഥമില്ലാത്ത കുത്തിവരകളും ഇമോജികളും മാത്രമേ അനുവദിക്കുന്നുള്ളൂ. സ്നാപ് ചാറ്റ് മാതൃക കൊണ്ടുവരനാണ് ഇപ്പോൾ ഫെയ്സ്ബുക്ക് ശ്രമിക്കുന്നത്.
7. ധൃതിയിൽ ആണെങ്കിൽ, വാക്കുകൾ ടൈപ്പ് ചെയ്ത് പൂർത്തിയാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ ആണ് ഒാട്ടോ റിപ്ലെയ് സൗകര്യം ഗുണകരമാകുന്നത്. നിലവിൽ ഫെയ്സ്ബുക്ക് മെസഞ്ചർ, ഗൂഗിൾ അലോ എന്നിവയിൽ ഇൗ സൗകര്യം ഉണ്ട്.
8. ലൈൻ പോലുള്ള ആപ്ലിക്കേഷനുകള്‍ വഴി ഒരു ജിബിയിൽ അധികമുള്ള ഡാറ്റാ കൈമാറ്റം നടക്കുന്നു. വാട്സാപ്പില്‍ ലഭ്യമല്ലാത്ത എട്ട് ആവശ്യ സൗകര്യങ്ങൾ പുതിയ അപ്ഡേഷിൽ പോലും 100 എം.ബി ഡാറ്റയും ഐ ഫോൺ ഒ.എസിൽ 120 എം.ബി ഡാറ്റാ കൈമാറ്റവുമാണ് നടക്കുന്നത്.