അപകടകാരികളായ 25 പാസ്‌വേഡുകള്‍

25 most dangerous passwords

സൈബര്‍ ലോകം ഭയനാകമായ വൈറസുകളുടെ ഭീഷണിയിലാണ്. വാനാക്രൈ, പിയെച്ച തുടങ്ങിയ റാന്‍സംവെയറുകളുടെ ആക്രമണത്തില്‍ നിന്ന് സൈബര്‍ ലോകം ഇപ്പോഴും മുക്തി നേടിട്ടില്ല. അതുകൊണ്ട് തന്നെ  സോഷ്യല്‍മീഡിയ അക്കൗണ്ട് ഇമെയില്‍ തുടങ്ങിയവയ്ക്കു പാസ്‌വേഡ് ഇടുമ്പോള്‍ ശ്രദ്ധ വേണം എന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. 

10 മില്ല്യണ്‍ പാസ്‌വേഡുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും അപകടകാരികളായ 25 പാസ്‌വേഡുകളുടെ ലിസ്റ്റ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറത്തുവിട്ടു. ആ കൂട്ടത്തില്‍ ഈ പാസ്‌വേഡുകള്‍ ഒരു കാരണവശാലും നല്‍കരുത് എന്ന് ഇവര്‍ കര്‍ശനനിര്‍ദേശം നല്‍കുന്നു.

23456, 123456789, qwerty, 12345678, 111111, 1234567890, 1234567, password, 123123, 987654321, qwertyyuiop, mynoob, 123321, 666666, 18atcskd2w, 7777777, 1q2w3e4r, 654321, 555555, 3rjs1la7qe, google, 1q2w3e4r5t, 123qwe, zxcvbnm, 1q2w3e.

തുടങ്ങിയ പാസ്‌വേഡുകള്‍ ഈ കൂട്ടത്തില്‍ പെടും. എപ്പോഴും സ്‌ട്രോങ് ആയ പാസ്‌വേഡുകള്‍ നല്‍കണം എന്നും ഇവര്‍ നിര്‍ദേശിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios