ഹെലികോപ്റ്റര്‍ ഷോട്ട് മുതല്‍ സ്വിച്ച് ഹിറ്റ് വരെ; ഇതിഹാസങ്ങളെ അനുകരിച്ച് മാക്‌സ്‌വെല്‍- വീഡിയോ
അപാര സാമ്യത എന്നേ ഈ വീഡിയോ കാണുമ്പോള്‍ പറയാനാകൂ. അത്ര മനോഹരമായാണ് മാക്‌സ്‌വെല്‍ താരങ്ങളുടെ ബാറ്റിംഗ് അനുകരിക്കുന്നത്.
അഡ്‌ലെയ്‌ഡ്: പ്രഹരശേഷി കൊണ്ട് വെടിക്കെട്ട് താരമെന്ന് പേരെടുത്തയാളാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. കോപ്പി ബുക്ക് ഷോട്ടുകള്‍ കളിക്കുന്നതിനേക്കാള്‍ പന്ത് ഹിറ്റ് ചെയ്യുന്നതിനാണ് മാക്‌സിക്ക് താല്‍പര്യം. എന്നാല്‍ മാക്‌സ്‌വെല്‍ ക്രിക്കറ്റ് താരങ്ങളെ അനുകരിക്കുന്നത് കണ്ടാല്‍ എല്ലാത്തരം ഷോട്ടുകളും ഇദേഹത്തിന് വഴങ്ങുമെന്ന് തോന്നും.
ക്രിക്കറ്റ് ഓസ്‌ട്രേലിയ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് മാക്‌സിയുടെ അനുകരണമുള്ളത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ റിക്കി പോണ്ടിംഗ്, മാര്‍ക്ക് വോ, കെവിന്‍ പീറ്റേര്‍സണ്‍, എം എസ് ധോണി, എ ബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ താരങ്ങളെയാണ് മാക്‌സ്‌വെല്‍ അനുകരിക്കുന്നത്. താരങ്ങളുടെ സ്റ്റാന്‍സും ഫൂട്ട്‌വര്‍ക്കും സവിശേഷ ഷോട്ടും ഭംഗിയായി അനുകരിക്കുന്നുണ്ട്.