'നമ്മുടെ പിള്ളേര്‍ ഗംഭീരമായി കളിച്ചു'; പാക് ഭീകര ക്യാമ്പുകളിലെ ഇന്ത്യന്‍ വ്യോമാക്രമണത്തെക്കുറിച്ച് സെവാഗ്

ക്രിക്കറ്റില്‍ കളി ജയിച്ചു കഴിയുമ്പോള്‍ മത്സരശേഷം ക്യാപ്റ്റന്‍മാര്‍ പതിവായി ഉപയോഗിക്കുന്ന 'The boys have played really well'(പിള്ളേര്‍ അതിഗംഭീരമായി കളിച്ചു) എന്ന വാചകമുപയോഗിച്ചായിരുന്നു സെവാഗിന്റെ ട്വീറ്റ്.

Virender Sehwags response after strikes at terror camps across LoC
Author
Delhi, First Published Feb 26, 2019, 12:10 PM IST

ദില്ലി: പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാംപുകളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം. പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് സഹായവുമായി ആദ്യം രംഗത്തെത്തിയ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് ആണ് ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത്.

ക്രിക്കറ്റില്‍ കളി ജയിച്ചു കഴിയുമ്പോള്‍ മത്സരശേഷം ക്യാപ്റ്റന്‍മാര്‍ പതിവായി ഉപയോഗിക്കുന്ന 'The boys have played really well'(പിള്ളേര്‍ അതിഗംഭീരമായി കളിച്ചു) എന്ന വാചകമുപയോഗിച്ചായിരുന്നു സെവാഗിന്റെ ട്വീറ്റ്.

മുന്‍ ഇന്ത്യന്‍ താരവും സെവാഗിന്റെ സഹതരാവുമായിരുന്ന ഗൗതം ഗംഭീറും വ്യോമാക്രമണത്തില്‍ പ്രതികരിച്ചു. ജയ് ഹിന്ദ്, ഇന്ത്യന്‍ വ്യോമ സേന എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

 

പാകിസ്ഥാനിലേക്ക് കടന്ന് വ്യോമാക്രമണം നടത്തിയെന്ന വിവരം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അല്‍പം മുമ്പ് സ്ഥിരീകരിച്ചിരുന്നു. ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകർത്തതായും വിജയ് ഗോഖലെ വ്യക്തമാക്കി. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും ജയ്ഷെ കമാൻഡറുമായ യൂസുഫ് അസർ അഥവാ ഉസ്താദ് ഖോറി എന്നിവരുൾപ്പടെ നിരവധി ജയ്ഷെ നേതാക്കളെയും വധിച്ചതായും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios