comscore

ഏഷ്യ കപ്പ് ഹോക്കി: സൂപ്പര്‍ ഫോറില്‍ ജപ്പാനെ വീഴ്ത്തി പകരംവീട്ടി ഇന്ത്യ

Sports News Live Updates 28 05 2022

ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കിയില്‍(Asia Cup Hockey 2022) സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ(India vs Japan).മന്‍ജീത് സിംഗും പവന്‍ രാജ്ബാറുമാണ് ഇന്ത്യക്കായി സ്കോര്‍ ചെയ്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനോട് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോറ്റതിന്‍റെ മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ ജയം.

8:40 PM IST

Supernovas vs Velocity, Final: ദേന്ദ്ര ഡോട്ടിന് അര്‍ധസെഞ്ചുറി, സൂപ്പര്‍നോവാസ് മികച്ച സ്കോറിലേക്ക്

പൂനെ: വനിതാ ടി20 ലീഗ് ഫൈനലില്‍ വെലോസിറ്റിക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന സൂപ്പര്‍നോവാസ്(Supernovas vs Velocity Final) മികച്ച സ്കോറിലേക്ക്. ഓപ്പണര്‍ ദേന്ദ്ര ഡോട്ടിന്‍റെ(Deandra Dottin) അര്‍ധസെഞ്ചുറിയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ(Harmanpreet Kaur) ബാറ്റിംഗിന്‍റെയും കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സൂപ്പര്‍നോവാസ് 14 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തിട്ടുണ്ട്. 41 പന്തില്‍ 60 റണ്‍സുമായി ഡോട്ടിനും 19 പന്തില്‍ 33 റണ്‍സുമായി ഹര്‍മന്‍പ്രീതും ക്രീസില്‍. 28 റണ്‍സെടുത്ത പ്രിയ പൂനിയ(Priya Punia)യുടെ വിക്കറ്റാണ് സൂപ്പര്‍നോവാസിന് നഷ്ടമായത്.

7:36 PM IST

ഏഷ്യ കപ്പ് ഹോക്കി: സൂപ്പര്‍ ഫോറില്‍ ജപ്പാനെ വീഴ്ത്തി ഇന്ത്യ

ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കിയില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ.മന്‍ജീത് സിംഗും പവന്‍ രാജ്ബാറുമാണ് ഇന്ത്യക്കായി സ്കോര്‍ ചെയ്തത്. Read More...

5:53 PM IST

ഐഎസ്എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍, ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍ വീണ്ടും എടികെ

ഐ എസ് എൽ(ISL 2022-23) ഒൻപതാം സീസണിലെ ഉദ്ഘാടന മത്സരത്തിന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകും. ഒക്ടോബർ ആറിന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്, എടികെ മോഹൻ ബഗാനെ നേരിടും. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ര‌ണ്ട് വർഷവും ഗോവയിൽ മാത്രമായിരുന്നു മത്സരങ്ങൾ നടന്നത്. Read More...

5:21 PM IST

ജോര്‍ദ്ദാനെതിരെ ഇന്ത്യ ഇന്ന് സൗഹൃദപ്പോരിന്, ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തിൽ, ഇന്ത്യ ഇന്ന് ജോര്‍ദാനെ(India vs Jordan) നേരിടും. ഖത്തറിലെ ദോഹയിൽ ഇന്ത്യന്‍സമയം രാത്രി 9.30നാണ് മത്സരം. നായകന്‍ സുനില്‍ ഛേത്രിയുടെ തിരിച്ചുവരവാണ് സവിശേഷത. ആറ് മാസം മുമ്പ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന സാഫ് ചാമ്പ്യന്‍ഷിപ്പില്‍ നേപ്പാളിനെതിരെ ആണ് 37കാരനായ ഛേത്രി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. പിന്നീട് പരിക്ക് മൂലം ഇന്ത്യന്‍ കുപ്പായത്തിലിറങ്ങാന്‍ ഛേത്രിക്കായില്ല.Read More...

4:57 PM IST

വിജയത്തിന് പിന്നാലെ ആരാധകന് ബോള്‍ട്ടിന്‍റെ സമ്മാനം

ഐപിഎല്‍ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകര്‍ത്ത് ഫൈനലില്‍ എത്തിയതിന് പിന്നാലെ സ്വന്തം ജേഴ്സി ആരാധകന് സമ്മാനമായി നല്‍കി രാജസ്ഥാന്‍ റോയല്‍സ് താരം ട്രെന്‍റ് ബോള്‍ട്ട്.

3:50 PM IST

ചാമ്പ്യന്‍സ് ലീഗ്: ഫൈനല്‍ വിസിലിന് പിന്നാലെ പ്രഖ്യാപനം?

ലിവര്‍പൂളില്‍ തുടരുമെന്ന് സലാ വ്യക്തമാക്കുമ്പോഴും മനസ് തുറന്നിട്ടില്ല മാനേ. റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും അടക്കം വമ്പന്മാര്‍ സ്വപ്നതുല്യമായ ഓഫറുകളുമായി സെനഗലീസ് താരത്തിന് പിന്നാലെയുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം വെളിപ്പെടുത്തുന്ന പ്രത്യേക വിവരത്തിൽ എല്ലാറ്റിനും മറുപടിയുണ്ടാകുമെന്ന് മാനേ പറയുമ്പോള്‍ കൂടുമാറ്റം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ചെമ്പടയും ആരാധകരും.

3:12 PM IST

മാനേയുടെ മനസ് എന്ത്? ആരാധകര്‍ ചര്‍ച്ചയില്‍

സൂപ്പര്‍താരം സാദിയോ മാനേ ലിവര്‍പൂളില്‍ തുടരുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. ചാമ്പ്യന്‍സ് ലീഗ് ഫൈനലിനൊപ്പം ലിവര്‍പൂൾ ആരാധകര്‍ കാത്തിരിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരത്തിനായി കൂടിയാണ്. Read more...

2:17 PM IST

സുശക്തം ഇരു ടീമുകളും, താരപ്പോരാട്ടം ഇങ്ങനെ

ഇരുനിരയിലും താരങ്ങളെല്ലാം പരിക്കിൽനിന്ന് മുക്തരായിക്കഴിഞ്ഞു. റയൽ ഉറ്റുനോക്കുന്നത് കരീം ബെൻസേമയുടെ ബൂട്ടുകളിലേക്കുതന്നെ. ഒപ്പം വിനീഷ്യസ് ജൂനിയറും ഫെഡേ വെൽവെർദേയുമുണ്ടാവും. പകരക്കാരനായി ഇറങ്ങുന്ന റോഡ്രിഗോയും അപകടകാരി. മുഹമ്മദ് സലാ, സാദിയോ മാനേ, ലൂയിസ് ഡിയാസ് എന്നിവരിലാണ് ലിവർപൂളിന്‍റെ പ്രതീക്ഷ. മധ്യനിരയില്‍ കാസിമിറോ, ക്രൂസ്, മോഡ്രിച്ച് റയൽ ത്രയത്തിന് തിയാഗോ, ഫാബീഞ്ഞോ, ഹെൻഡേഴ്സൺ എന്നിവരാണ് ചെമ്പടയുടെ ബദൽ. റയലിന്‍റെയും ലിവർപൂളിന്‍റേയും പ്രതിരോധവും സുശക്തം.

1:45 PM IST

ഫൈനലിന് മുമ്പ് മനസുതുറന്ന് ബെന്‍സേമ

1:30 PM IST

പാരീസില്‍ ഇന്ന് യൂറോപ്യന്‍ ക്ലബ് ഫുട്ബോളിന്‍റെ അന്തിമ യുദ്ധം

യൂറോപ്പിലെ ഏറ്റവും മികച്ച രണ്ട് കളിസംഘങ്ങൾ നേർക്കുനേർ പോരിനിറങ്ങുമ്പോൾ പ്രവചനം അസാധ്യം. സ്‌പാനിഷ് ലീഗ് കിരീടം സ്വന്തമാക്കിയ റയൽ മാഡ്രിഡ് പ്രീക്വാർട്ടറിൽ പിഎസ്‌ജിയേയും ക്വാർട്ടറിൽ ചെൽസിയേയും സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെയും അവിശ്വസനീയമായി തോൽപിച്ചാണ് കലാശപ്പോരിനിറങ്ങുന്നത്. അതേസമയം ഒറ്റപോയിന്‍റിന് പ്രീമിയർ ലീഗ് കിരീടം നഷ്ടമായെങ്കിലും ലിവർപൂളും അതുല്യഫോമിൽ. ഇന്‍ർമിലാനെയും ബെൻഫിക്കയെയും വിയ്യാറയലിനെയും മറികടന്നാണ് ചെമ്പട ഫൈനലിനിറങ്ങുന്നത്. 

12:26 PM IST

സഞ്ജു വിമര്‍ശകര്‍ അറിയാന്‍; ഐപിഎല്ലില്‍ എക്കാലത്തെയും മികച്ച നേട്ടത്തിനരികെ മലയാളി താരം

രണ്ടാം ക്വാളിഫയറില്‍ തന്‍റെ ഏറ്റവും വലിയ ശത്രുവായ ആര്‍സിബി സ്‌പിന്നര്‍ വനിന്ദു ഹസരങ്കയുടെ തന്നെ പന്തില്‍ പുറത്തായെങ്കിലും സഞ്ജുവിന്‍റെ മികവ് അടയാളപ്പെടുത്തിയ സീസണാണിത്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തിളങ്ങിയാല്‍ ഒരു വ്യക്തിഗത നേട്ടം സഞ്ജുവിന് സ്വന്തമാകും. Read more...

11:42 AM IST

ബട്‌ലറെ അഭിമുഖം ചെയ്‌ത് സഞ്ജു; വീഡിയോ വൈറല്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലേക്ക് നയിച്ച ഓപ്പണര്‍ ജോസ് ബട്‌ലറെ അഭിമുഖം ചെയ്‌ത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. സീസണിലെ ഓറഞ്ച് ക്യാപിന് അവകാശിയായ ബട്‌ലര്‍ ആര്‍സിബിക്കെതിരെ രണ്ടാം ക്വാളിഫയറില്‍ 60 പന്തില്‍ 106* റണ്‍സ് നേടിയിരുന്നു. 

11:10 AM IST

'ആര്‍സിബി ജയിക്കുംവരെ കല്യാണമില്ല'; ചിത്രം വൈറല്‍

ആര്‍സിബി കപ്പുയര്‍ത്തും വരെ കല്യാണം കഴിക്കില്ല എന്നെഴുതിയ പ്ലക്കാര്‍ഡുമായി ഗാലറിയില്‍ നില്‍ക്കുന്ന യുവതിയുടെ ചിത്രമാണ് ട്വിറ്ററും ഫേസ്‌ബുക്കുമടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും വൈറലായത്

10:43 AM IST

14 വര്‍ഷത്തെ കാത്തിരിപ്പാ... രാജസ്ഥാന്‍റെ ചിത്രം ശ്രദ്ധേയം

ഐപിഎല്ലില്‍ 14 സീസണുകള്‍ക്ക് ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് വീണ്ടും ഫൈനലിന് യോഗ്യത നേടിയത്. കന്നി ഐപിഎല്‍ സീസണില്‍ ഷെയ്‌ന്‍ വോണിന്‍റെ നായകത്വത്തില്‍ ഫൈനല്‍ കളിച്ച രാജസ്ഥാന്‍ അന്ന് കപ്പുയര്‍ത്തിയിരുന്നു.

10:34 AM IST

ഈ ഫൈനല്‍ ഷെയ്‌ന്‍ വോണിന്

ഐപിഎല്ലിലെ പ്രഥമ സീസണില്‍ രാജസ്ഥാനെ കിരീടത്തിലേക്ക് നയിച്ച വോണിന്‍റെ വേര്‍പാടിന് ശേഷമുള്ള ആദ്യ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണാണിത്. ആദ്യ മത്സരം മുതല്‍ ഗാലറിയില്‍ നിറഞ്ഞ 'വോണി' ബാനറുകള്‍ അര്‍ഥവത്താക്കി ഫൈനലിലേക്ക് ഐതിഹാസികമായി മുന്നേറുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. Read More...

10:01 AM IST

ഓറഞ്ച് പ്രഭയില്‍ 'ജോസ് ദ് ബോസ്'

ഐപിഎല്‍ പതിനഞ്ചാം സീസണിലെ ഓറഞ്ച് ക്യാപ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ജോസ് ബട്‍ലർ ഉറപ്പിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ സെഞ്ചുറിയോടെ രാജസ്ഥാൻ ഓപ്പണർക്ക് ഇപ്പോൾ 824 റൺസായി. രണ്ടാം സ്ഥാനത്തുള്ള ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ കെ എൽ രാഹുലിന് 616 റൺസാണുള്ളത്. റൺവേട്ടക്കാരിലെ ആദ്യ അഞ്ച് പേരിൽ ഫൈനലിസ്റ്റുകളായ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ ആരുമില്ല. Read More...

8:40 PM IST:

പൂനെ: വനിതാ ടി20 ലീഗ് ഫൈനലില്‍ വെലോസിറ്റിക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന സൂപ്പര്‍നോവാസ്(Supernovas vs Velocity Final) മികച്ച സ്കോറിലേക്ക്. ഓപ്പണര്‍ ദേന്ദ്ര ഡോട്ടിന്‍റെ(Deandra Dottin) അര്‍ധസെഞ്ചുറിയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ(Harmanpreet Kaur) ബാറ്റിംഗിന്‍റെയും കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സൂപ്പര്‍നോവാസ് 14 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തിട്ടുണ്ട്. 41 പന്തില്‍ 60 റണ്‍സുമായി ഡോട്ടിനും 19 പന്തില്‍ 33 റണ്‍സുമായി ഹര്‍മന്‍പ്രീതും ക്രീസില്‍. 28 റണ്‍സെടുത്ത പ്രിയ പൂനിയ(Priya Punia)യുടെ വിക്കറ്റാണ് സൂപ്പര്‍നോവാസിന് നഷ്ടമായത്.

7:51 PM IST:

ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കിയില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ.മന്‍ജീത് സിംഗും പവന്‍ രാജ്ബാറുമാണ് ഇന്ത്യക്കായി സ്കോര്‍ ചെയ്തത്. Read More...

5:53 PM IST:

ഐ എസ് എൽ(ISL 2022-23) ഒൻപതാം സീസണിലെ ഉദ്ഘാടന മത്സരത്തിന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകും. ഒക്ടോബർ ആറിന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്, എടികെ മോഹൻ ബഗാനെ നേരിടും. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ര‌ണ്ട് വർഷവും ഗോവയിൽ മാത്രമായിരുന്നു മത്സരങ്ങൾ നടന്നത്. Read More...

5:21 PM IST:

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തിൽ, ഇന്ത്യ ഇന്ന് ജോര്‍ദാനെ(India vs Jordan) നേരിടും. ഖത്തറിലെ ദോഹയിൽ ഇന്ത്യന്‍സമയം രാത്രി 9.30നാണ് മത്സരം. നായകന്‍ സുനില്‍ ഛേത്രിയുടെ തിരിച്ചുവരവാണ് സവിശേഷത. ആറ് മാസം മുമ്പ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന സാഫ് ചാമ്പ്യന്‍ഷിപ്പില്‍ നേപ്പാളിനെതിരെ ആണ് 37കാരനായ ഛേത്രി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. പിന്നീട് പരിക്ക് മൂലം ഇന്ത്യന്‍ കുപ്പായത്തിലിറങ്ങാന്‍ ഛേത്രിക്കായില്ല.Read More...

4:57 PM IST:

ഐപിഎല്‍ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകര്‍ത്ത് ഫൈനലില്‍ എത്തിയതിന് പിന്നാലെ സ്വന്തം ജേഴ്സി ആരാധകന് സമ്മാനമായി നല്‍കി രാജസ്ഥാന്‍ റോയല്‍സ് താരം ട്രെന്‍റ് ബോള്‍ട്ട്.

3:50 PM IST:

ലിവര്‍പൂളില്‍ തുടരുമെന്ന് സലാ വ്യക്തമാക്കുമ്പോഴും മനസ് തുറന്നിട്ടില്ല മാനേ. റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും അടക്കം വമ്പന്മാര്‍ സ്വപ്നതുല്യമായ ഓഫറുകളുമായി സെനഗലീസ് താരത്തിന് പിന്നാലെയുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം വെളിപ്പെടുത്തുന്ന പ്രത്യേക വിവരത്തിൽ എല്ലാറ്റിനും മറുപടിയുണ്ടാകുമെന്ന് മാനേ പറയുമ്പോള്‍ കൂടുമാറ്റം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ചെമ്പടയും ആരാധകരും.

3:12 PM IST:

സൂപ്പര്‍താരം സാദിയോ മാനേ ലിവര്‍പൂളില്‍ തുടരുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. ചാമ്പ്യന്‍സ് ലീഗ് ഫൈനലിനൊപ്പം ലിവര്‍പൂൾ ആരാധകര്‍ കാത്തിരിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരത്തിനായി കൂടിയാണ്. Read more...

2:17 PM IST:

ഇരുനിരയിലും താരങ്ങളെല്ലാം പരിക്കിൽനിന്ന് മുക്തരായിക്കഴിഞ്ഞു. റയൽ ഉറ്റുനോക്കുന്നത് കരീം ബെൻസേമയുടെ ബൂട്ടുകളിലേക്കുതന്നെ. ഒപ്പം വിനീഷ്യസ് ജൂനിയറും ഫെഡേ വെൽവെർദേയുമുണ്ടാവും. പകരക്കാരനായി ഇറങ്ങുന്ന റോഡ്രിഗോയും അപകടകാരി. മുഹമ്മദ് സലാ, സാദിയോ മാനേ, ലൂയിസ് ഡിയാസ് എന്നിവരിലാണ് ലിവർപൂളിന്‍റെ പ്രതീക്ഷ. മധ്യനിരയില്‍ കാസിമിറോ, ക്രൂസ്, മോഡ്രിച്ച് റയൽ ത്രയത്തിന് തിയാഗോ, ഫാബീഞ്ഞോ, ഹെൻഡേഴ്സൺ എന്നിവരാണ് ചെമ്പടയുടെ ബദൽ. റയലിന്‍റെയും ലിവർപൂളിന്‍റേയും പ്രതിരോധവും സുശക്തം.

1:46 PM IST:

1:30 PM IST:

യൂറോപ്പിലെ ഏറ്റവും മികച്ച രണ്ട് കളിസംഘങ്ങൾ നേർക്കുനേർ പോരിനിറങ്ങുമ്പോൾ പ്രവചനം അസാധ്യം. സ്‌പാനിഷ് ലീഗ് കിരീടം സ്വന്തമാക്കിയ റയൽ മാഡ്രിഡ് പ്രീക്വാർട്ടറിൽ പിഎസ്‌ജിയേയും ക്വാർട്ടറിൽ ചെൽസിയേയും സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെയും അവിശ്വസനീയമായി തോൽപിച്ചാണ് കലാശപ്പോരിനിറങ്ങുന്നത്. അതേസമയം ഒറ്റപോയിന്‍റിന് പ്രീമിയർ ലീഗ് കിരീടം നഷ്ടമായെങ്കിലും ലിവർപൂളും അതുല്യഫോമിൽ. ഇന്‍ർമിലാനെയും ബെൻഫിക്കയെയും വിയ്യാറയലിനെയും മറികടന്നാണ് ചെമ്പട ഫൈനലിനിറങ്ങുന്നത്. 

12:26 PM IST:

രണ്ടാം ക്വാളിഫയറില്‍ തന്‍റെ ഏറ്റവും വലിയ ശത്രുവായ ആര്‍സിബി സ്‌പിന്നര്‍ വനിന്ദു ഹസരങ്കയുടെ തന്നെ പന്തില്‍ പുറത്തായെങ്കിലും സഞ്ജുവിന്‍റെ മികവ് അടയാളപ്പെടുത്തിയ സീസണാണിത്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തിളങ്ങിയാല്‍ ഒരു വ്യക്തിഗത നേട്ടം സഞ്ജുവിന് സ്വന്തമാകും. Read more...

11:42 AM IST:

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലേക്ക് നയിച്ച ഓപ്പണര്‍ ജോസ് ബട്‌ലറെ അഭിമുഖം ചെയ്‌ത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. സീസണിലെ ഓറഞ്ച് ക്യാപിന് അവകാശിയായ ബട്‌ലര്‍ ആര്‍സിബിക്കെതിരെ രണ്ടാം ക്വാളിഫയറില്‍ 60 പന്തില്‍ 106* റണ്‍സ് നേടിയിരുന്നു. 

11:11 AM IST:

ആര്‍സിബി കപ്പുയര്‍ത്തും വരെ കല്യാണം കഴിക്കില്ല എന്നെഴുതിയ പ്ലക്കാര്‍ഡുമായി ഗാലറിയില്‍ നില്‍ക്കുന്ന യുവതിയുടെ ചിത്രമാണ് ട്വിറ്ററും ഫേസ്‌ബുക്കുമടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും വൈറലായത്

10:43 AM IST:

ഐപിഎല്ലില്‍ 14 സീസണുകള്‍ക്ക് ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് വീണ്ടും ഫൈനലിന് യോഗ്യത നേടിയത്. കന്നി ഐപിഎല്‍ സീസണില്‍ ഷെയ്‌ന്‍ വോണിന്‍റെ നായകത്വത്തില്‍ ഫൈനല്‍ കളിച്ച രാജസ്ഥാന്‍ അന്ന് കപ്പുയര്‍ത്തിയിരുന്നു.

10:40 AM IST:

ഐപിഎല്ലിലെ പ്രഥമ സീസണില്‍ രാജസ്ഥാനെ കിരീടത്തിലേക്ക് നയിച്ച വോണിന്‍റെ വേര്‍പാടിന് ശേഷമുള്ള ആദ്യ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണാണിത്. ആദ്യ മത്സരം മുതല്‍ ഗാലറിയില്‍ നിറഞ്ഞ 'വോണി' ബാനറുകള്‍ അര്‍ഥവത്താക്കി ഫൈനലിലേക്ക് ഐതിഹാസികമായി മുന്നേറുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. Read More...

10:02 AM IST: