ഹിറ്റ്മാന് ലോക റെക്കോര്‍ഡ്; കോലിയെയും മറികടന്നു
92 ടി20 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറികള്‍ സഹിതം 2288 റണ്‍സോടെയാണ് രോഹിത് റണ്‍വേട്ടയില്‍ ഒന്നാമനായത്. 76 മത്സരങ്ങളില്‍ നിന്ന് 2272 റണ്‍സാണ് രണ്ടാം സ്ഥാനത്തുള്ള ഗപ്ടിലിന്റെ പേരിലുള്ളത്.
ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ അര്‍ധസെഞ്ചുറിയിലൂടെ ഇന്ത്യയുടെ വിജയശില്‍പിയായ രോഹിത് ശര്‍മ സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍. 50 റണ്‍സടിച്ച് ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം നല്‍കിയ രോഹിത് ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്ടിലിനെയാണ് രോഹിത് മറികടന്നത്.
92 ടി20 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറികള്‍ സഹിതം 2288 റണ്‍സോടെയാണ് രോഹിത് റണ്‍വേട്ടയില്‍ ഒന്നാമനായത്. 76 മത്സരങ്ങളില്‍ നിന്ന് 2272 റണ്‍സാണ് രണ്ടാം സ്ഥാനത്തുള്ള ഗപ്ടിലിന്റെ പേരിലുള്ളത്. ഷൊയൈബ് മാലിക്(2263), വിരാട് കോലി(2167), ബ്രണ്ടന്‍ മക്കല്ലം(2140) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
Hitman Storm
— Troll Mania (@trollmaniaOff) February 8, 2019
Massive 4 sixes today....rohit 50 🔥🔥 #RohitSharma pic.twitter.com/hnoJMLNo7d
ഇതിന് പുറമെ അര്‍ധസെഞ്ചുറി തികച്ചതോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. ടി20 ക്രിക്കറ്റിലെ ഇരുപതാമത്തെ അര്‍ധസെഞ്ചുറിയാണ് രോഹിത് ഇന്ന് നേടിയത്. 19 അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ആണ് ഈ നേട്ടത്തില്‍ രോഹിത് പിന്നിലാക്കിയത്.
ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡും നാലു സെഞ്ചുറികള്‍ നേടിയിട്ടുള്ള രോഹിത്തിന്റെ പേരിലാണ്. ടി20 ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് രോഹിത്തിന്റെയും ധവാന്റെയും പേരിലാണ്. 1480 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടി20 ക്രിക്കറ്റില്‍ അടിച്ചെടുത്തത്.