സന്തോഷ് ട്രോഫിയില്‍ കേരളത്തിനുമുണ്ടൊരു മുഹമ്മദ് സലാ

ലിവര്‍പൂളിനും ഈജിപ്തിനുമായി ഗോളടിച്ചു കൂട്ടുകയാണ് മുഹമ്മദ് ലായുടെ ദൗത്യമെങ്കില്‍ 2019 സന്തോഷ്ട്രോഫി ടൂർണമെന്റില്‍ അഭിമാനപോരാട്ടത്തിനിറങ്ങുന്ന കേരളത്തിന്റെ പ്രതിരോധ കോട്ട കാക്കാനാണ് നമ്മുടെ സ്വന്തം സലാ ഇറങ്ങുന്നത്.

Kerala's own Mohamed Salah in Santhosh Trophy Team
Author
Kochi, First Published Jan 30, 2019, 12:40 PM IST

കൊച്ചി: സന്തോഷ് ട്രോഫി കിരീട പോരാട്ടത്തിനിറങ്ങുന്ന കേരളാ ടീമിനും സ്വന്തമായി ഒരു മുഹമ്മദ് സലായുമുണ്ട്. പേരുകേട്ട് ഞെട്ടണ്ട. ലോകമെമ്പാടും ഫുട്ബോള്‍ പ്രേമികളുടെ മനം കവർന്ന ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ അല്ല നമ്മുടെ സലാ.

ലിവര്‍പൂളിനും ഈജിപ്തിനുമായി ഗോളടിച്ചു കൂട്ടുകയാണ് മുഹമ്മദ് ലായുടെ ദൗത്യമെങ്കില്‍ 2019 സന്തോഷ്ട്രോഫി ടൂർണമെന്റില്‍ അഭിമാനപോരാട്ടത്തിനിറങ്ങുന്ന കേരളത്തിന്റെ പ്രതിരോധ കോട്ട കാക്കാനാണ് നമ്മുടെ സ്വന്തം സലാ ഇറങ്ങുന്നത്.

മലപ്പുറത്തുകാരായ മാതാപിതാക്കള്‍ ഫുട്ബോള്‍ താരമാകണമെന്നാശിച്ച് ഇട്ടപേരൊന്നുമല്ല ഇത്. പക്ഷേ ആ പേരില്‍ ഒരു സൂപ്പർതാരമുണ്ടായത് തനിക്ക് കരിയറില്‍ പ്രത്യേക ശ്രദ്ധലഭിക്കാന്‍ കാരണമായെന്നാണ് സലാ പറയുന്നു. തിരൂരിലെ പ്രമുഖ ക്ലബ്ബായ സാറ്റില്‍നിന്നാണ് സലാ കേരളാ ടീമിലേക്കെത്തുന്നത്.

നിലവില്‍ വിങ്ബാക്കാണ് സലായുടെ പൊസിഷന്‍. ആദ്യമായാണ് സന്തോഷ് ട്രോഫി മല്‍സരത്തിനിറങ്ങുന്നത്. ടൂർണമെന്റില്‍ പേര് അന്വർത്ഥമാക്കുംവിധം കളിക്കളത്തിന്‍ നിറഞ്ഞാടാന്‍ സലായ്ക്ക് കഴിയുമെന്നാണ് ടീമംഗങ്ങളുടെ പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios