കല്യാണരാത്രി സെവന്‍സ് കളിക്കാന്‍ പോയ റിദ്‌വാനെ ഒന്നു കാണണമെന്ന് കായികമന്ത്രി
മത്സരം ഉച്ചക്കായിരുന്നെങ്കില്‍ കല്യാണം മാറ്റിവെച്ച് നിങ്ങള്‍ ഫുട്ബോള്‍ കളിക്കാന്‍ പോകുമോ എന്ന് റിദ്‌വാന്റെ ഭാര്യ കളിയായി ചോദിക്കുകയും ചെയ്തിരുന്നു. എന്തായാലും മത്സരം ഫിഫ മഞ്ചേരി ജയിച്ചു കയറിയപ്പോള്‍ വിശ്വസ്തനായ കാവല്‍ക്കാരനായി റിദ്‌വാനുമുണ്ടായിരുന്നു.
മലപ്പറം: കല്യാണ ദിവസം രാത്രി ഭാര്യയോട് അഞ്ച് മിനിട്ട് അനുവാദം ചോദിച്ച് സെവന്‍സ് ഫുട്ബോള്‍ കളിക്കാന്‍ പോയ ഫിഫ മഞ്ചേരിയുടെ താരം റിദ്‌വാനെ തനിക്ക് നേരില്‍ കാണണമെന്ന് കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍. ഫിഫ മഞ്ചേരിയുടെ ഡിഫന്‍ഡറായ റിദ്‌വാന്റെ കല്യാണമായിരുന്നു രണ്ട് ദിവസം മുമ്പ്.
വണ്ടൂരില്‍ നടന്ന സെവന്‍സ് ലീഗ് മത്സരത്തില്‍ ഉഷാ തൃശ്ശൂരിനെതിരെ ഫിഫ മഞ്ചേരിക്ക് അന്ന് കളിയുണ്ടായിരുന്നു. ഡിഫന്‍സില്‍ റിദ്‌വാന്റെ സേവനം നിര്‍ണായകമായിരുന്നു. അതുകൊണ്ടാണ് റിദ്‌വാന്‍ വിവാഹ സല്‍ക്കാരസമയത്ത് ഭാര്യയോട് അനുവാദം ചോദിച്ച് ഫുട്ബോള്‍ കളിക്കാന്‍ പോയത്.
മത്സരം ഉച്ചക്കായിരുന്നെങ്കില്‍ കല്യാണം മാറ്റിവെച്ച് നിങ്ങള്‍ ഫുട്ബോള്‍ കളിക്കാന്‍ പോകുമോ എന്ന് റിദ്‌വാന്റെ ഭാര്യ കളിയായി ചോദിക്കുകയും ചെയ്തിരുന്നു. എന്തായാലും മത്സരം ഫിഫ മഞ്ചേരി ജയിച്ചു കയറിയപ്പോള്‍ വിശ്വസ്തനായ കാവല്‍ക്കാരനായി റിദ്‌വാനുമുണ്ടായിരുന്നു.
Ridvan asked 5 minutes from his bride on his wedding day to play football! What passion!
— Rajyavardhan Rathore (@Ra_THORe) January 25, 2019
I want to meet him! #5MinuteAur #KheloIndiahttps://t.co/BLLvpPr715
ഈ വാര്‍ത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍ റിദ്‌വാനെ നേരില്‍ക്കാണണമെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തത്. എന്തൊരു ആവേശമാണത് എന്നും രാജ്യവര്‍ധന്‍ സിംഗ് ട്വിറ്ററില്‍ ചോദിച്ചിരുന്നു. മന്ത്രിയുടെ ട്വീറ്റിന് താഴെ റിദ്‌വാനെ പരിചപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.