ഐപിഎല്‍ പോര് തുടങ്ങി; ബംഗലൂരുവിന്റെ 'സാമ്പാര്‍' ട്രോളിന് മറുപടിയുമായി ചെന്നൈ

അല്‍പം എരിവും പുളിയുമൊക്കെയുള്ള ദക്ഷിണേന്ത്യന്‍ പോരാട്ടമാണ് ആദ്യം, പക്ഷെ ഞങ്ങള്‍ക്കിഷ്ടം സാമ്പാറാണെന്ന ബംഗലൂരുിവിന്റെ ട്വീറ്റീന് മറുപടിയുമായി ഉടന്‍ തന്നെ ചെന്നൈ രംഗത്തെത്തി.

IPL 2019 Chennai Super Kings Epic Reply To Royal Challengers Bangalore in twitter
Author
Chennai, First Published Feb 20, 2019, 6:09 PM IST

ചെന്നൈ: ഐപിഎല്‍ പോരാട്ടങ്ങള്‍ തുടങ്ങാന്‍ ഒരു മാസം ബാക്കിയിരിക്കെ സോഷ്യല്‍ മീഡിയയിലൂടെ ടീമുകള്‍ തമ്മിലുള്ള പോരാട്ടം തുടങ്ങി. മാര്‍ച്ച് 23ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവും ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് കൊമ്പു കോര്‍ക്കുന്നത്. ചെന്നൈയുമായുള്ള മത്സരത്തെക്കുറിച്ച് ബംഗലൂരു ടീം ചെയ്ത ട്വീറ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.

അല്‍പം എരിവും പുളിയുമൊക്കെയുള്ള ദക്ഷിണേന്ത്യന്‍ പോരാട്ടമാണ് ആദ്യം, പക്ഷെ ഞങ്ങള്‍ക്കിഷ്ടം സാമ്പാറാണെന്ന ബംഗലൂരുിവിന്റെ ട്വീറ്റീന് മറുപടിയുമായി ഉടന്‍ തന്നെ ചെന്നൈ രംഗത്തെത്തി. സാമ്പാര്‍ എപ്പോഴും മഞ്ഞയാണെന്ന് അറിയാമല്ലോ എന്നായിരുന്നു ബംഗലൂരുവിന് ചെന്നൈയുടെ മറുപടി. ഇത് ആരാധകരും ഏറ്റെടുത്തതോടെ ഇരു ടീമുകളും തമ്മിലുള്ള സോഷ്യല്‍ മീഡിയ പോരാട്ടത്തിനും തുടക്കമായി.

രണ്ട് വര്‍ഷ വിലക്കിന് ശേഷം മടങ്ങിയെത്തിയ ചെന്നൈ കഴിഞ്ഞ വര്‍ഷം സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കിയാണ് ഐപിഎല്ലിലെ മൂന്നാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ലീഗില്‍ രണ്ടു തവണ ബംഗലൂരുവുമായി ഏറ്റുമുട്ടിയപ്പോഴും ചെന്നൈക്കായിരുന്നു ജയം. ലീഗില്‍ ആറാം സ്ഥാനത്തായിരുന്നു വിരാട് കോലിയുടെ ബംഗലൂരു ഫിനിഷ് ചെയ്തത്.

Follow Us:
Download App:
  • android
  • ios