അനായാസ ക്യാച്ച് കൈവിട്ട് അത്ഭുത ക്യാച്ച് കൈയിലൊതുക്കി കാര്‍ത്തിക്ക്-വീഡിയോ
ഹര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഡാരില്‍ മിച്ചലിന്റെ സിക്സറിനുള്ള ശ്രമമാണ് കാര്‍ത്തിക്കിന്റെ അത്ഭുത ക്യാച്ചില്‍ അവസാനിച്ചത്.
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതരായ ആദ്യ ട്വന്റി-20യില്‍ അനായാസ ക്യാച്ച് ആദ്യം കൈവിട്ട ദിനേശ് കാര്‍ത്തിക് പിന്നീടെടുത്തത് അത്ഭുത ക്യാച്ച്. ന്യൂസിലന്‍ഡിനായി അടിച്ചു തകര്‍ത്ത സീഫര്‍ട്ടിന്റെ ക്യാച്ചാണ് കാര്‍ത്തിക് ആദ്യം കൈവിട്ടത്. സീഫര്‍ട്ട് 38 പന്തില്‍ 71 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ നല്‍കിയ ക്യാച്ച് കാര്‍ത്തിക് നിലത്തിട്ടത്.
എന്നാല്‍ പിന്നീട് ഖലീല്‍ അഹമ്മദ് 84 റണ്‍സെടുത്ത സീഫര്‍ട്ടിനെ ബൗള്‍ഡാക്കിയതോടെ ഇന്ത്യക്ക് ആശ്വാസമായി. ഇതിനുശേഷമായിരുന്നു ലോംഗ് ഓണ്‍ ബൗണ്ടറിയില്‍ കാര്‍ത്തിക്കിന്റെ അത്ഭുത ക്യാച്ച്. ഹര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഡാരില്‍ മിച്ചലിന്റെ സിക്സറിനുള്ള ശ്രമം ബൗണ്ടറിയില്‍ തടുത്തിട്ട കാര്‍ത്തിക് വായുവില്‍ ഉയര്‍ന്നു പൊങ്ങി പന്ത് തടുത്ത ശേഷം ബൗണ്ടറിക്ക് ഉള്ളിലേക്ക് എറിഞ്ഞു.
This is absolutely a best catch by #dineshkarthik @DineshKarthik #NZvIND #india #T20 pic.twitter.com/N17WpxKN4V
— Mani (@manimadishetty) February 6, 2019
പിന്നീട് മൂന്നോട്ട് ഡൈവ് ചെയ്ത കാര്‍ത്തിക് ക്യാച്ച് പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്നാം അമ്പയര്‍ നിരവധി തവണ വീഡിയോ പരിശോധിച്ചശേഷമാണ് ഔട്ട് വിധിച്ചത്.