ഏകദിനങ്ങളില്‍ ഇന്ത്യയുടെ 'സിക്സര്‍ കിംഗ്' ഇനി ധോണി മാത്രമല്ല

215 സിക്സറുകളാണ് ഇപ്പോള്‍ ഇരുവരുടെയും പേരിലുള്ളത്. 285 ഇന്നിംഗ്സുകളില്‍ നിന്നാണ് ധോണി 215 സിക്സറുകള്‍ നേടിയതെങ്കില്‍ 193 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം. ഏഷ്യന്‍ ഇലവന് വേണ്ടി നേടിയ ഏഴ് സിക്സറുകള്‍ കൂടി കൂട്ടിയാല്‍ ധോണിയുടെ നേട്ടം 222 ആവും.

India vs New Zeland Rohit Sharma equals MS Dhonis record of most sixes for India in ODIs
Author
Wellington, First Published Jan 28, 2019, 5:46 PM IST

ക്രൈസ്റ്റ്ചര്‍ച്ച്: ഏകദിനങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമെത്തി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 62 റണ്‍സടിച്ച രോഹിത് രണ്ട് സിക്സറുകളും പറത്തിയിരുന്നു. ഇതോടെ ഏകദിനങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന എംഎസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പം രോഹിത് എത്തി.

India vs New Zeland Rohit Sharma equals MS Dhonis record of most sixes for India in ODIs215 സിക്സറുകളാണ് ഇപ്പോള്‍ ഇരുവരുടെയും പേരിലുള്ളത്. 285 ഇന്നിംഗ്സുകളില്‍ നിന്നാണ് ധോണി 215 സിക്സറുകള്‍ നേടിയതെങ്കില്‍ 193 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം. ഏഷ്യന്‍ ഇലവന് വേണ്ടി നേടിയ ഏഴ് സിക്സറുകള്‍ കൂടി കൂട്ടിയാല്‍ ധോണിയുടെ നേട്ടം 222 ആവും.

195 സിക്സറുകള്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ മൂന്നാമത്. സൗരവ് ഗാംഗുലി(189), യുവരാജ് സിംഗ്(153), വീരേന്ദര്‍ സെവാഗ്(134), സുരേഷ് റെയ്ന(120), വീര്ട കോലി(114), അജയ് ജഡേജ(85), മഹഹമ്മദ് അസ്ഹറുദ്ദീന്‍(77) എന്നിവരാണ് ആദ്യ പത്തിലുള്ളവര്‍.

Follow Us:
Download App:
  • android
  • ios