തിരിച്ചുവരവ് ഗംഭീരമാക്കി; ആരാധകരോട് നന്ദി പറഞ്ഞ് പാണ്ഡ്യ

ബാറ്റിംഗിന് അവസരം ലഭിച്ചില്ലെങ്കിലും ബൗളിംഗിലും ഫീല്‍ഡിംഗിലും തന്റെ പ്രതിഭ അടയാളപ്പെടുത്തിയാണ് പാണ്ഡ്യ മൂന്നാം ഏകദിനം പൂര്‍ത്തിയാക്കിയത്. 10 ഓവറില്‍ 45 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത പാണ്ഡ്യ അഞ്ചാം ബൗളറുടെ റോള്‍ ഭംഗിയാക്കി

India vs New Zeland Hardik Pandya thanks his fans after making a comeback on the field
Author
Christchurch, First Published Jan 28, 2019, 6:41 PM IST

ക്രൈസ്റ്റ്ചര്‍ച്ച്: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ ഇന്ത്യന്‍ ക്രിക്കറ്റിലെ വില്ലന്‍ പ്രതിച്ഛായയായിരുന്നു ഹര്‍ദ്ദിക് പാണ്ഡ്യക്ക്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലെ മികവുറ്റ പ്രകടനത്തോടെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവവ് പാണ്ഡ്യ ഗംഭീരമാക്കി.

ബാറ്റിംഗിന് അവസരം ലഭിച്ചില്ലെങ്കിലും ബൗളിംഗിലും ഫീല്‍ഡിംഗിലും തന്റെ പ്രതിഭ അടയാളപ്പെടുത്തിയാണ് പാണ്ഡ്യ മൂന്നാം ഏകദിനം പൂര്‍ത്തിയാക്കിയത്. 10 ഓവറില്‍ 45 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത പാണ്ഡ്യ അഞ്ചാം ബൗളറുടെ റോള്‍ ഭംഗിയാക്കിയപ്പോള്‍ ഫീല്‍ഡിംഗിംല്‍ കെയ്ന്‍ വില്യംസണെ അവിശ്വസനീയ ക്യാച്ചിലൂടെ പുറത്താക്കി എന്തുകൊണ്ടാണ് ലോകകപ്പില്‍ താന്‍ നിര്‍ണായക താരമാകുന്നതെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.

മികച്ച ഫോമിലുള്ള  വില്യാംസണിന്റെ വിക്കറ്റ് മത്സരത്തില്‍ ഏറെ നിര്‍ണായകമായിരുന്നു. 28 റണ്‍സെടുത്ത വില്യംസണും ടോപ് സ്കോററായ റോസ് ടെയ്‌ലറും ചേര്‍ന്ന് കീവിസിനെ കരകയറ്റുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു പാണ്ഡ്യയുടെ അവിസ്മരണീയ ക്യാച്ച് പിറന്നത്. തന്റെ ആദ്യ ഓഞ്ചോവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് കീവിസിനെ വരിഞ്ഞുകെട്ടാനും പാണ്ഡ്യക്കായി. മത്സരശേഷം ആരാധകര്‍ക്ക് നന്ദി അറിയിച്ച് പാണ്ഡ്യ ട്വീറ്റ് ചെയ്തു.

കോഫി വിത്ത് കരണ്‍ ടിവി ചാറ്റ് ഷോയില്‍ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയതിന്റെ പേരില്‍ പാണ്ഡ്യയെയും രാഹുലിനെയും ബിസിസിഐ സസ്പെന്‍ഡു ചെയ്യുകയായിരുുന്നു. അന്വേഷണം തുടങ്ങാത്തതിനാല്‍ ഇരുവരുടെയും സസ്പെന്‍ഷന്‍ ബിസിസിഐ പിന്‍വലിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios