വിക്കറ്റിന് പിന്നില്‍ നിന്ന് ചാഹലിനെ ട്രോളി ധോണി

യുസ്‌വേന്ദ്ര ചാഹല്‍ ബൗള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ സ്വന്തം നിലക്ക് ഫീല്‍ഡ് സെറ്റ് ചെയ്യാനൊരുങ്ങിയ കുല്‍ദീപ് യാദവിനോട് ധോണി പറഞ്ഞത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു.

India vs New Zealand MS Dhoni pokes fun at Yuzvendra Chahal
Author
Wellington, First Published Feb 5, 2019, 6:56 PM IST

വെല്ലിംഗ്ടണ്‍: ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലിന്റെയും കുല്‍ദീപ് യാദവിന്റെയും വിക്കറ്റ് വേട്ടയില്‍  ധോണിയുടെ ഉപദേശങ്ങള്‍ വലിയ പങ്കു വഹിക്കാറുണ്ട്. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തിലും ഇത്തരത്തില്‍ രസകമായൊരു നിമിഷമുണ്ടായിരുന്നു.

യുസ്‌വേന്ദ്ര ചാഹല്‍ ബൗള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ സ്വന്തം നിലക്ക് ഫീല്‍ഡ് സെറ്റ് ചെയ്യാനൊരുങ്ങിയ കുല്‍ദീപ് യാദവിനോട് ധോണി പറഞ്ഞത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു. അയാളെ ഒന്ന് ബൗള്‍ ചെയ്യാന്‍ അനുവദിക്കൂ. ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ മുരളീധരനെക്കാള്‍ വലിയ ആധിയാണ് അവന് എന്നായിരുന്നു ചാഹലിനെക്കുറിച്ച് കുല്‍ദീപിനോട് ധോണിയുടെ കമന്റ്.

അതുകേട്ട് കുല്‍ദീപ് ചിരിക്കുകയും ചെയ്തു. അവസാന ഏകദിനത്തില്‍ കുല്‍ദീപ് യാദവ് കളിച്ചിരുന്നില്ല. പകരക്കാരന്‍ ഫീല്‍ഡറായി ഗ്രൗണ്ടിലിറങ്ങിയതായിരുന്നു കുല്‍ദീപ്. ഈ സമയമാണ് ധോണിയുടെ രസകരമായ കമന്റ് എത്തിയത്.

Follow Us:
Download App:
  • android
  • ios