വിക്കറ്റിന് പിന്നില്‍ മാത്രമല്ല, വിക്കറ്റിന് മുന്നിലും ധോണിയെ പറ്റിക്കാനാവില്ല-വീഡിയോ

എന്നാല്‍ ധോണി ക്രീസ് വിടുന്നതുകണ്ട സോധി പന്ത് ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞു. സിക്സറടിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ധോണി ഒറ്റ കൈ കൊണ്ട് പന്തിനെ പോയന്റിലേക്ക് തട്ടിയിട്ട് സിംഗിളെടുത്തു.

India vs New Zealand Ish Sodhi tries to outsmart MS Dhoni but what happens next video
Author
Auckland, First Published Feb 8, 2019, 5:42 PM IST

ഓക്‌ലന്‍ഡ്: വിക്കറ്റിന് പിന്നില്‍ മാത്രമല്ല, വിക്കറ്റിന് മുന്നിലും ധോണിയെ പറ്റിക്കാനാവില്ല. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ വിജയത്തോട് അടുക്കുമ്പോള്‍ ഇഷ് സോധിയുടെ പന്തില്‍ സിക്സറടിക്കാനായി ക്രീസില്‍ നിന്ന് ചാടിയിറങ്ങിയതായിരുന്നു ധോണി.

എന്നാല്‍ ധോണി ക്രീസ് വിടുന്നതുകണ്ട സോധി പന്ത് ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞു. സിക്സറടിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ധോണി ഒറ്റ കൈ കൊണ്ട് പന്തിനെ പോയന്റിലേക്ക് തട്ടിയിട്ട് സിംഗിളെടുത്തു.

17പന്തില്‍ 20 റണ്‍സുമായി ധോണി പുറത്താകാതെ നിന്നപ്പോള്‍ ആദ്യ മത്സരത്തിലെ മോശം ബാറ്റിംഗിന് വിമര്‍ശനം ഏറ്റുവാങ്ങിയ ഋഷഭ് പന്ത് 28 പന്തില്‍ 40 റണ്‍സുമായി പുറത്താവാതെ നിന്നു.

Follow Us:
Download App:
  • android
  • ios