ഭീകര ക്യാമ്പുകളിലെ വ്യോമാക്രമണം; ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈയടിച്ച് കായികലോകം

നമ്മുടെ മാന്യത ബലഹീനതയായി കാണരുതെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞപ്പോള്‍ ഉചിതമായ തിരിച്ചടി എന്നായിരുന്നു സുരേഷ് റെയ്നയുടെ പ്രതികരണം.

India strikes back here how indian sports persons response
Author
Mumbai, First Published Feb 26, 2019, 4:00 PM IST

ദില്ലി: പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാംപുകളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ അഭിനന്ദിച്ച് ഇന്ത്യന്‍ കായിക ലോകം. നമ്മുടെ മാന്യത ബലഹീനതയായി കാണരുതെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞപ്പോള്‍ ഉചിതമായ തിരിച്ചടി എന്നായിരുന്നു സുരേഷ് റെയ്നയുടെ പ്രതികരണം.

തീവ്രവാദത്തിനെതിരെ ശക്തമായ സന്ദേശം നല്‍കുന്ന മറുപടി എന്നായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ അജിങ്ക്യാ രഹാനെയും പ്രതികരണം.

ഇന്ത്യന്‍ വ്യോമസേനയുടെ കടുപ്പമേറിയ പ്രതികരണം എന്നായിരുന്നു ഇന്ത്യന്‍ താരമായ യുസ്‌വേന്ദ്ര ചാഹല്‍ പറഞ്ഞത്. നേരത്തെ വ്യോമാക്രമണത്തെ ക്രിക്കറ്റുമായി ബന്ധപ്പെടുത്തി രസകരമായ പ്രതികരണവുമായി വീരേന്ദര്‍ സെവാഗും രംഗത്തെത്തിയിരുന്നു.

 

കുട്ടികള്‍ നന്നായി കളിച്ചു എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. ഇന്ത്യന്‍ വ്യോമസേനക്ക് ബിഗ് സല്യൂട്ട് എന്നായിരുന്നു ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ പ്രതികരണം. 

Follow Us:
Download App:
  • android
  • ios