എമര്‍ജിംഗ് താരമായിട്ടും രക്ഷയില്ല; ഋഷഭ് പന്തിനെ ട്രോളി ഐസിസി
ട്രോഫി മുന്നില്‍ വെച്ച് ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്നിന്റെയും ഭാര്യ ബോണ്‍ പെയ്നിന്റെയും രണ്ട് കുട്ടികളെയും മടിയില്‍വെച്ച് ഇരുവര്‍ക്കുമൊപ്പം ഋഷഭ് പന്ത് ഇരിക്കുന്ന രേഖാചിത്രം പങ്കുവെച്ചാണ് ഐസിസി പന്തിനെ അഭിനന്ദിച്ചത്. ചാമ്പ്യന്‍ ബേബി സിറ്റര്‍, ചാമ്പ്യന്‍ ക്രിക്കറ്റര്‍ എന്നൊരു അടിക്കുറിപ്പും.
ദുബായ്: ഐസിസി പുരസ്കാരങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വാരിക്കൂട്ടിയപ്പോള്‍ എമര്‍ജിംഗ് താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സമാന്‍ ഋഷഭ് പന്തായിരുന്നു. എന്നാല്‍ പുരസ്കാരത്തിളക്കത്തില്‍ നില്‍ക്കുന്ന പന്തിനെ ഐസിസി അഭിനന്ദിച്ചതാകട്ടെ മുട്ടന്‍ ട്രോള്‍ കൊടുത്താണ്.
ട്രോഫി മുന്നില്‍ വെച്ച് ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്നിന്റെയും ഭാര്യ ബോണി പെയ്നിന്റെയും രണ്ട് കുട്ടികളെയും മടിയില്‍വെച്ച് ഇരുവര്‍ക്കുമൊപ്പം ഋഷഭ് പന്ത് ഇരിക്കുന്ന രേഖാചിത്രം പങ്കുവെച്ചാണ് ഐസിസി പന്തിനെ അഭിനന്ദിച്ചത്. ചാമ്പ്യന്‍ ബേബി സിറ്റര്‍, ചാമ്പ്യന്‍ ക്രിക്കറ്റര്‍ എന്നൊരു അടിക്കുറിപ്പും.
Champion babysitter and champion cricketer. @RishabPant777 is the ICC Men’s Emerging Cricketer of the Year 2018!#ICCAwards🏆 pic.twitter.com/xrVuyNjao0
— ICC (@ICC) January 22, 2019
ഈ ചിത്രം ബോണി പെയ്നും തന്ഫെ ഇന്‍സ്റ്റഗ്രാമില്‍ ചെയ്തു. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ടിം പെയ്നും ഋഷഫ് പന്തും തമ്മില്‍ നടന്ന വാക് പോരാണ് ഐസിസിയുടെ ചിത്രത്തിന് ആധാരം. തനറെ കുട്ടികളെ നോക്കാന്‍ വരുന്നോ എന്ന ടിം പെയ്നിന്റെ വെല്ലുവിളിയും പെയ്നിന്റെ കുട്ടികളെയും എടുത്ത് ബോണ്‍ പെയ്നൊപ്പം പന്ത് നില്‍ക്കുന്ന ചിത്രവും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.