വിവാദങ്ങള്‍ക്കൊടുവില്‍ പാണ്ഡ്യ വീട്ടില്‍ നിന്ന് പുറത്തിറങ്ങി; ചിത്രങ്ങള്‍ വൈറല്‍
ഇന്ത്യന്‍ ടീമിലെ പോസ്റ്റര്‍ ബോയ് ആയിരുന്ന പാണ്ഡ്യയുടെ മുഖത്ത് പഴയ ചിരി ഇല്ല. വിവാദത്തില്‍ പാണ്ഡ്യക്കും സഹതാരം കെ എല്‍ രാഹുലിനുമെതിരെ ബിസിസിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല.
മുംബൈ: ടെലിവിഷന്‍ ചാറ്റ് ഷോയിലെ വിവാദ പരമാര്‍ശങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ഹര്‍ദ്ദീക് പാണ്ഡ്യ ഒടുവില്‍ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. ഓസ്ട്രേലിയയില്‍ നിന്ന് ബിസിസിഐ തിരിച്ചുവിളച്ചതിനെത്തുടര്‍ന്ന് വീട്ടിലെത്തിയ പാണ്ഡ്യ വീട്ടില്‍ നിന്ന് പുറത്തിറങ്ങാറില്ലെന്ന് പിതാവ് ഹിമാന്‍ഷു പാണ്ഡ്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ പാണ്ഡ്യയും സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയും മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ടീമിലെ പോസ്റ്റര്‍ ബോയ് ആയിരുന്ന പാണ്ഡ്യയുടെ മുഖത്ത് പഴയ ചിരി ഇല്ല. വിവാദത്തില്‍ പാണ്ഡ്യക്കും സഹതാരം കെ എല്‍ രാഹുലിനുമെതിരെ ബിസിസിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല.
അന്വേഷണത്തിനായി സുപ്രീംകോടതി തന്നെ ഈ ആഴ്ച ഓംബുഡ്സ്മാനെ നിയോഗിക്കുമെന്നാണ് പ്രതീക്ഷ. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയിലെ വിവാദ പരാമര്‍ശങ്ങളാണ് രാഹുലിനും പാണ്ഡ്യക്കും ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമാക്കിയത്. ഓസ്ട്രേലിയയില്‍ നിന്ന് ഏകദിന പരമ്പരക്ക് മുമ്പ് തിരിച്ചുവിളിക്കപ്പെട്ട ഇരുവര്‍ക്കും ന്യൂസിലന്‍ഡിനെതിരെയുള്ള ഏകിദന, ട്വന്റി-20 പരമ്പരകളും നഷ്ടമാകുമെന്നാണ് സൂചന.
Hardik Pandya. (Photo Source: The Quint)