ലോകകപ്പ് മോഷ്ടിച്ചയാള്‍ അവനായിരുന്നു; പതിറ്റാണ്ടുകള്‍ക്ക് ശേഷം ആ കഥ

  • ഒരു ലോകകപ്പ് മോഷണത്തിന്‍റെ കഥ- വിപിന്‍ പാണപ്പുഴ എഴുതുന്നു
fifa2018 world cup robery story by vipin panappuzha

ലോക രാജ്യങ്ങള്‍ നേടാന്‍ കൊതിക്കുന്ന ലോകകപ്പ് കളിച്ച് തന്നെ കളത്തില്‍ നേടണം, എന്നാല്‍ അത് കട്ടുകൊണ്ടു പോയാലോ?, കാല്‍പ്പന്തിന്‍റെ വിശ്വകിരീടത്തിന് അങ്ങനെ സംഭവിച്ചിട്ടുണ്ട്. 1930 മുതല്‍ 1970വരെ ലോക ഫുട്ബോള്‍ ജേതാക്കള്‍ക്ക് നല്‍കിയിരുന്ന കപ്പിന്‍റെ പേര് യൂള്‍സ് റിമേ കപ്പ് എന്നായിരുന്നു. കാല്‍പ്പന്തിന് ലോകകപ്പ് എന്ന ആശയത്തിന് വിത്ത് പാകിയ മുന്‍ ഫിഫ ചെയര്‍മാന്‍ യൂള്‍സ് റിമേയുടെ പേരിലുള്ള കപ്പ്. ഈ കപ്പ് ആദ്യമായി മോഷണം പോയത് 1966 ലാണ്. അതും ഇംഗ്ലണ്ടില്‍ ആദ്യമായി ലോകകപ്പ് നടന്ന വര്‍ഷത്തില്‍. fifa2018 world cup robery story by vipin panappuzhaമോഷണത്തിന്‍റെ കഥ

ഫുട്ബോളിന്‍റെ ജന്മദേശമാണ് ഇംഗ്ലണ്ട്, അതിനാല്‍ തന്നെ അവിടെ ആദ്യമായി എത്തിയ ലോകകപ്പിനെ വരവേല്‍ക്കാനും, അത് കുറ്റമറ്റ രീതിയില്‍ നടത്താനും വലിയ ഉത്സാഹത്തിലായിരുന്നു ഇംഗ്ലീഷ് ഫുട്ബോള്‍ ഫെഡറേഷനും ബ്രിട്ടീഷ് അധികൃതരും. എന്നാല്‍ ഇംഗ്ലീഷ് അധികൃതരെ ഞെട്ടിച്ചാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയാകവേ ലോകകപ്പ് അപ്രത്യക്ഷമായി. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഹാളില്‍ വെറും 24 മണിക്കൂര്‍ കാണുന്നതിനായി അന്നത്തെ ഫിഫാ അദ്ധ്യക്ഷനായിരുന്നു സ്റ്റാന്‍ലി റൗസ് അനുവദിച്ചപ്പോഴാണ് യൂള്‍സ് റിമേ കപ്പ് മോഷണം പോയത്. സ്കോട്ട്ലാന്‍റ് യാര്‍ഡും, രാജ്യത്തെ രഹസ്യന്വേഷണ ഏജന്‍സികളും ശക്തമായി അന്വേഷിച്ചു.  ഒടുവില്‍ മോഷണം നടന്ന് ഏഴു ദിവസം കഴിഞ്ഞ് മാര്‍ച്ച് 27 ന് കപ്പല്‍ പണിക്കാരനായ ഡേവിഡ് കോര്‍ബറ്റും നായ പിക്കിള്‍സുമാണ് കപ്പ് കണ്ടെത്തിയത്. ദക്ഷിണ ലണ്ടനിലെ തന്‍റെ ഉടമസ്ഥന്‍റെ വീട്ടിന് മുന്നിലെ പാര്‍ക്കിലെ പൊന്തക്കാട്ടില്‍ നിന്നാണ് വിശ്വവിജയികള്‍ ആഗ്രഹിക്കുന്ന കപ്പ് പിക്കിള്‍ കണ്ടെത്തിയത്.  കോര്‍ബറ്റിന് ഇതിന് 6000 പൗണ്ടാണ് സമ്മാനം കിട്ടിയത്. . ഇതോടെയാണ് ലോകകപ്പ് സംഘാടകരായ ഇംഗ്ലീഷ് ഫുട്ബോള്‍ അധികൃതരുടെ മുഖത്ത് ചിരി തിരിച്ചെത്തിയത്.fifa2018 world cup robery story by vipin panappuzha

ആരാണ് മോഷ്ടിച്ചത്

ആരാണ്, ലോകകപ്പ് മോഷ്ടിച്ചത്.. ലോകകപ്പ് തിരിച്ച് കിട്ടിയതോടെ സ്കോട്ട്ലാന്‍റ് യാര്‍ഡും മറ്റും അന്വേഷണം അവിടെ അവസാനിപ്പിച്ചോ, ഇതുവരെ ലോകം ചോദിച്ച ആ ചോദ്യത്തിന് ഒടുവില്‍ ഉത്തരം ലഭിക്കുന്നു. ഇംഗ്ലീഷ് പത്രമായ ഡെയ്ലി മിറര്‍ പത്ത് മാസമായി നടത്തിയ അന്വേഷണത്തിന്‍റെ ഫലമായി റഷ്യയില്‍ 2018 ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പായി ആദ്യമായി 1966 ല്‍ ലോകകപ്പ് മോഷ്ടിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിടുകയാണ്. ഇംഗ്ലണ്ടിലെ ക്രിമിനല്‍ സഹോദരങ്ങളായ സിഡ്‌നി കഗലറും സഹോദരന്‍ റെഗ്ഗ് കഗലറും ചേര്‍ന്നാണ് വിശ്വ കിരീടം അടിച്ചുമാറ്റിയത് എന്നാണ് പുതിയ കണ്ടെത്തല്‍. യൂള്‍സ് റിമേ കപ്പ് അടിച്ചു മാറ്റി കുറ്റിച്ചെടികള്‍ക്കിടയില്‍ സൂക്ഷിക്കുകയായിരുന്നത്രേ.  യാതൊരു സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്നും വെറുതെ ഒരു തമാശയ്ക്ക് വേണ്ടിയായിരുന്നു സിഡ്‌നി ഇക്കാര്യം ചെയ്തതെന്നും ഡെയ്ലി മിറര്‍ കണ്ടെത്തുന്നു. പ്രധാനമായും ഡെയ്ലി മിറര്‍ ഈ സംഭവം കണ്ടെത്താന്‍ ഉപയോഗിച്ച മൊഴി  സിഡ്‌നി കഗലറിന്‍റെ സഹോദരനും മോഷണത്തില്‍ പങ്കാളിയുമായ റെഗ്ഗിന്‍റെ മകന്‍ ഗാരിയുടെതാണ്. ഇതിന് പുറമേ ഗാരിയുടെ മൊഴി ശരിവയ്ക്കുന്ന സാഹചര്യം സത്യമെന്ന് തെളിയിക്കുന്ന മൂന്നു മൊഴികളും ഡെയ്ലി മിററിന് കിട്ടി.

ഗാരിയുടെ മൊഴി

1966 ലാണ് ആദ്യമായും അവസാനമായും ഇംഗ്ലണ്ട് ലോകകപ്പ് നേടുന്നത്. പിക്കിള്‍ കണ്ടെത്തിയ ലോകകപ്പ് നാല് കൊല്ലം കൂടി തങ്ങളുടെ അലമാരയില്‍ സൂക്ഷിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. അന്നത്തെ ലോകപ്പ് ഫൈനലില്‍ അവസാനം ജര്‍മ്മനിയെ  4-2 ന് വീഴ്ത്തി ഇംഗ്‌ളണ്ട് കപ്പടിക്കുകയും ചെയ്തു. ബോബി മൂര്‍ ആയിരുന്നു അന്ന് നായകന്‍. ഗാരിയുടെ വലിയച്ഛനായ സിഡ്നി എന്നും പറയുന്ന വാചകമാണ് ഗാരിയെ കഥ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചത്, അയാള്‍ പറയുമായിരുന്നു നിനക്ക് അറിയാമോ.. "ബോബി മൂറിന് മുന്നേ ഫുട്ബോള്‍ ലോകകപ്പില്‍ ചുംബിച്ച ഇംഗ്ലണ്ടുകാരന്‍ ഞാനാണ്" ഈ വാചകത്തിന്‍റെ പേരില്‍ നടത്തിയ അന്വേഷണമാണ് തന്‍റെ കുടുംബങ്ങള്‍ നടത്തിയ മോഷണത്തിന്‍റെ കഥ ഗാരി അറിയുന്നത്. കുടുംബവുമായി അടുത്ത പലര്‍ക്കും ഇത് അറിയാമായിരുന്നു. ഇത് തങ്ങളുടെ കുടുംബ സദസുകളില്‍ ഒരു വീരഗാഥ പോലെ പറയുമായിരുന്നു എന്നും ഗാരി പറയുന്നു. 2005 ല്‍ 79 -മത്തെ വയസ്സിലാണ് കാന്‍സര്‍ ബാധിച്ച് സിഡ്നി മരിച്ചത്.

ആ  മോഷണം നടന്നത് ഇങ്ങനെ

വെസ്റ്റ്മിന്‍സ്റ്ററില്‍ നിന്നും സൗത്ത് ഈസ്റ്റ് ലണ്ടനിലെ വാള്‍വര്‍ത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ്  സിഡ്‌നി ലോകകപ്പ് മണിക്കൂറുകള്‍ മാത്രം പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിക്കുന്നു എന്നത് അറിഞ്ഞത്. ഒരു തവിട്ടു നിറത്തിലുള്ള സ്യൂട്ട് അണിഞ്ഞ് എഫ്എ ഹാളില്‍  സിഡ്‌നി എത്തി. പൊതുജനങ്ങള്‍ക്കായി തുറന്ന സ്ഥലത്തേക്കും പിന്നീട് ട്രോഫി സൂക്ഷിച്ചിരുന്ന ലോക്ക് ചെയ്ത റൂമിലേക്കും പ്രവേശിച്ചു. സ്‌ക്രൂ അഴിച്ചാല്‍ എളുപ്പം അഴിച്ചെടുക്കാവുന്ന സ്‌കൂളിലെ ഡോറുകളില്‍ കാണുന്നതരം ഹാന്‍ഡിലോട് കൂടിയതായിരുന്നു വാതില്‍. ഈ ഹാന്‍ഡില്‍ താഴെ വീണു കിടന്നിരുന്നു. ഈ ഹാന്‍ഡില്‍ ഡോറിന് പുറകിലെ ഒരുബാറിലാണ് ഘടിപ്പിച്ചിരുന്നത്. അത് മാറ്റിയപ്പോള്‍ സിഡ്‌നിക്ക് അകത്തു കയറാന്‍ കഴിഞ്ഞു.
ബോള്‍ട്ട് കട്ടര്‍ ഉള്‍പ്പെടെയുള്ള തന്‍റെ ഉപകരണങ്ങള്‍ ഉള്‍പ്പെട്ട ബാഗ് സിഡ്‌നിയുടെ കൈവശം ഉണ്ടായിരുന്നു. മുന്‍ഭാഗത്ത് ഗ്ലാസ് പിടിപ്പിച്ച ചങ്ങലയോട് കൂടിയ തടി ക്യാബിനറ്റ് ആയിരുന്നു. സെക്യുരിറ്റി കാണുന്നുണ്ടായിരുന്നില്ല. ചങ്ങല പതിയെ മുറിച്ചുമാറ്റിയപ്പോള്‍ ക്യാബിനറ്റ് തുറന്നു. അകത്തു കയറി ട്രോഫി പൊക്കിയെടുത്തു. വലിയ ഭാരമുണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ അധികം ഭാരം ഉണ്ടായിരുന്നില്ല. സിഡ്‌നി ട്രോഫി പതിയെ ബാഗിലാക്കി പുറത്തേക്ക് നടന്നു. ഈ സമയത്ത് സിഡ്നിയുടെ സഹോദരന്‍ റെഗ് സെന്‍ട്രല്‍ ഹാളില്‍ നില്‍പ്പുണ്ടായിരുന്നു.fifa2018 world cup robery story by vipin panappuzhaസെന്‍റര്‍ ഹാളില്‍ നിന്നും പുറത്ത് കടക്കാന്‍ സിഡ്നി പിന്നീട് സഹോദരന് നിര്‍ദേശം നല്‍കി. ഹാളില്‍ നിന്നും തെരുവില്‍ എത്തിയപ്പോള്‍ സിഡ്നി തന്‍റെ ജാക്കറ്റ് പൊക്കി റെഗിനെ കാണിച്ചു. അങ്ങോട്ട് നോക്കുമ്പോള്‍ സാക്ഷാല്‍ യൂള്‍സ് റിമേ ലോകകപ്പ് അവിടെ. ഈ സമയത്ത് സെന്‍ട്രല്‍ ഹാളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഞെട്ടി. ഞായറാഴ്ച എക്‌സിബിഷന്‍ അവസാനിക്കുമ്പോള്‍ നാലു സുരക്ഷാഭടന്മാരും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ഇവര്‍ രണ്ടായിട്ടായിരുന്നു ഡ്യൂട്ടി ചെയ്തത്. 11 മണിക്ക് കാപ്പി കുടിക്കാന്‍ പോയപ്പോള്‍ നോക്കിയപ്പോഴും കപ്പ് അവിടെയുണ്ടായിരുന്നെന്നാണ് സീനിയര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഫ്രാങ്ക് ഹഡ്‌സണ്‍ പറഞ്ഞത്. ജോര്‍ജ്ജ് ഫ്രാങ്ക്‌ളിനൊപ്പം ഹഡ്‌സണായിരുന്നു ഇവിടെ ഡ്യൂട്ടിയില്‍. എന്നാല്‍ 12. 10 ആയപ്പോള്‍ താഴത്തെ ഗാര്‍ഡുകളാണ് പെഡ്‌ലോക്കും കേയ്‌സും മാറ്റി ട്രോഫി അടിച്ചു മാറ്റിയത് കണ്ടെത്തിയത്.

പിറ്റേന്ന് കള്ളന്‍റെ അടയാളങ്ങള്‍ പോലീസ് പുറത്തുവിട്ടു 30 കളില്‍ എത്തിയ അഞ്ചടി 10 ഇഞ്ച് ഉയരമുള്ള കറുത്ത കണ്ണുകളും കറുത്ത മുടിയുമുള്ളയാള്‍. ലക്ഷണങ്ങള്‍ സിഡ്‌നിയോട് യോജിക്കുന്നതായിരുന്നു. എന്നാല്‍ പിന്നില്‍ ആരെന്ന് കൃത്യമായി  വ്യക്തമായിരുന്നില്ല. സിഡ്‌നി ട്രോഫി വീട്ടില്‍ കൊണ്ടുവന്നു. എന്നാല്‍ ഭാര്യ നെല്ല ഇത് മനസ്സിലാക്കി. അയാള്‍ പുറത്തുപോയപ്പോള്‍ കണ്ടുപിടിച്ചു. തൊട്ടു പിന്നാലെ സിഡ്‌നി അനുജന്‍ റെഗ്ഗിനെ വിളിച്ചു. ഇരുവരും ലെയ്ട്ടന്‍ ബസാര്‍ഡിലേക്ക് പോയി.

ഈ സമയം പൊലീസ് ട്രോഫിക്ക് വേണ്ടിയുള്ള വ്യാപക തെരച്ചിലിലായിരുന്നു. വഴിയില്‍ ഇവരുടെ കാറും പോലീസ് തെരച്ചിലിന് വിധേയമാക്കി. ഈ സമയം റെഗ്ഗിയായിരുന്നു മുന്‍സീറ്റില്‍. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. ട്രോഫി സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുള്ള ഇനാം 5,500 പൗണ്ട് വരെ ഉയര്‍ന്നു. ഇതിനിടയില്‍ താന്‍ കൊണ്ടുവന്നത് സ്വര്‍ണ്ണം പൂശിയ വെള്ളിക്കപ്പാണെന്ന് സിഡ്‌നി തിരിച്ചറിഞ്ഞു. ഉരുക്കിയാലും കൂടുതലൊന്നും കിട്ടാനില്ലെന്ന് മനസ്സിലാക്കി. എലൈറ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡിലെ ഡി ലെന്‍ ബഗ്ഗിയാണ് ട്രോഫിയുടെ തെളിവുകള്‍ കണ്ടെത്തിയത്. ജാക്‌സണ്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ എഫ്എ ചെയര്‍മാന്‍ ജോയി മേയേഴ്‌സിനെ ഫോണില്‍ വിളിച്ച് ഒരു പാഴ്‌സല്‍ പിറ്റേന്ന് എത്തിച്ചേരുമെന്ന് പറയുകയായിരുന്നു. കളവ് നടന്നു മൂന്ന് ദിവസത്തിന് ശേഷം ട്രോഫിയുടെ ലൈനിംഗ് അടങ്ങിയ പാഴ്‌സല്‍ ഒരു ബുധനാഴ്ചയാണ് വന്നത്. കൂട്ടത്തില്‍ 15,000 പൗണ്ടിന്റെ അഞ്ചും ഒരു പൗണ്ടിന്റെ നോട്ടും ആവശ്യപ്പെട്ട് ഒരു കത്തും.  സിഡ്നിയായിരുന്നു കത്തെഴുതിയത്. അതില്‍ അധികം സ്വര്‍ണ്ണം നഷ്ടപ്പെടാതെ ട്രോഫി തന്‍റെ കയ്യിലുണ്ടെന്നായിരുന്നു എഴുതിയിരുന്നത്. മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ കപ്പ് കുപ്പയില്‍ കിടക്കുമെന്നും പറഞ്ഞിരുന്നു.fifa2018 world cup robery story by vipin panappuzhaതുടര്‍ന്ന മേയേഴ്‌സാണെന്ന് പറഞ്ഞ് ബഗ്ഗി ആള്‍മാറാട്ടം നടത്തി ജാക്‌സണെ മീറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ബാട്ടര്‍സീ പര്‍ക്കിലായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ അറസ്റ്റിലായത് സിഡ്‌നിയുടെ കൂട്ടുകാരന്‍ ടെഡ് ബാച്ച്‌ലി എന്ന 46 കാരനാണ്. പരിപാടിയില്‍ പങ്കാളിയാകാന്‍ 500 പൗണ്ടായിരുന്നു ബാച്ച്‌ലിയ്ക്ക് സിഡ്‌നി നല്‍കിയത്. രണ്ടു വര്‍ഷത്തേക്ക് ഇയാള്‍ ജയിലിലായി. 
റെഗ്ഗും സിഡ്‌നിയും തുടര്‍ന്ന് ലോകകപ്പ് അമ്മയിയപ്പന്‍റെ കല്‍ക്കരി ഷെഡ്ഡില്‍ ഒളിപ്പിച്ചു. ഇതിനിടയില്‍ ലോകകപ്പ് വില്‍പ്പന നടത്താന്‍ ഒരു രക്ഷയുമില്ലെന്ന് റെഗ് തിരിച്ചറിഞ്ഞിരുന്നു. ലോകകപ്പായതിനാല്‍ ഉരുക്കി മാറ്റാനുമാകില്ലെന്ന് മനസ്സിലായതോടെ കപ്പ് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഒരിക്കല്‍ പോലും ഈ കുറ്റത്തിന് സിഡ്നി ശിക്ഷിക്കപ്പെട്ടില്ല, പക്ഷെ 1966 ല്‍ തന്നെ ഒരു ഗ്രീക്ക് ദേവതയുടെ പ്രതിമ അടിച്ചു മാറ്റിയതിന് 25 വര്‍ഷം തടവ് അനുഭവിച്ചു. സ്റ്റാന്‍ലി ഗിബ്‌സണ്‍ സ്റ്റാമ്പ് കമ്പനി ഒരു ചില്ലുകൂടിനുള്ളിലാക്കി വെച്ച് പ്രദര്‍ശിപ്പിച്ചിരുന്ന 30,000 പൗണ്ടിന് ഇന്‍ഷുര്‍ ചെയ്ത പ്രതിമയായിരുന്നു കൊണ്ടുപോയത്.

പക്ഷേ വിഖ്യാത മോഷണം നടത്തിയ സിഡ്നി പക്ഷേ 1980 ല്‍ തന്റെ പണി അവസാനിപ്പിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios