'ഞാന്‍ ഈ ലോകത്തെ ഏറ്റവും മോശം ക്യാപ്റ്റന്‍'; ഇങ്ങനെ പറയാന്‍ മില്ലര്‍ക്കെ കഴിയൂ

ബാബര്‍ അസമും ഫക്കര്‍ സമനും ഹുസൈന്‍ തലതും ചേര്‍ന്ന് പാക്കിസ്ഥാനായി അടിച്ചുതകര്‍ക്കുമ്പോള്‍ താന്‍ ഈ ലോകത്തെ ഏറ്റവും മോശം ക്യാപ്റ്റനാണെന്ന് തോന്നിയെന്ന് മില്ലര്‍ മത്സരശേഷം പറഞ്ഞു

Felt like the worst captain on the planet says David Miller
Author
Johannesburg, First Published Feb 4, 2019, 2:56 PM IST

ജൊഹാനസ്ബര്‍ഗ്: പാക്കിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയെങ്കിലും ഡൂപ്ലെസിയുടെ പകരക്കാരനായി ക്യാപ്റ്റനായ ഡേവിഡ് മില്ലറുടെ തുറന്നുപറച്ചില്‍ ആരാധകരുടെ ഹൃദയം തൊട്ടു. മത്സരശേഷം സമ്മാനദാനച്ചടങ്ങിലായിരുന്നു മില്ലറുടെ തുറന്നുപറച്ചില്‍.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മില്ലറുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ മികവില്‍(29 പന്തില്‍ 65) 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ബാബര്‍ അസമും(90) ഹുസൈന്‍ തലതും(55) അടിച്ചു തകര്‍ത്തതോടെ പാക്കിസ്ഥാന്‍ അനായാസ ജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും 147/1 ല്‍ നിന്ന് അവിശ്വസനീയമായി തകര്‍ന്നടിഞ്ഞു. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനെ പാക്കിസ്ഥാന്  കഴിഞ്ഞുള്ളു.

ബാബര്‍ അസമും ഫക്കര്‍ സമനും ഹുസൈന്‍ തലതും ചേര്‍ന്ന് പാക്കിസ്ഥാനായി അടിച്ചുതകര്‍ക്കുമ്പോള്‍ താന്‍ ഈ ലോകത്തെ ഏറ്റവും മോശം ക്യാപ്റ്റനാണെന്ന് തോന്നിയെന്ന് മില്ലര്‍ മത്സരശേഷം പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ ആ സമയം എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുമ്പോള്‍ അവര്‍ സ്വാഭാവികമായും തകര്‍ത്തടിക്കുമെന്ന് അറിയാമായിരുന്നു. തുടക്കത്തില് ഞങ്ങളുടെ ബൗളര്‍മാരും നിറം മങ്ങി.

അതുകൊണ്ടുതന്നെ അവരുടെ കടന്നാക്രമണ സമയത്ത് എന്ത് ചെയ്യണമെന്ന് എനിക്ക് ഒരു രൂപവുമുണ്ടായിരുന്നില്ല. എങ്കിലും പിന്നീട് ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. ലുതോ സിംപാലയുടെയും ടബ്രൈസ് ഷംസിയുടെയും ബൗളിംഗാണ് കളിയില്‍ നിര്‍ണായകമായത്. ക്യാപ്റ്റനെന്ന നിലയില്‍ അവരുടെ രണ്ടുപേരുടെയും പ്രകടനത്തില്‍ സന്തുഷ്ടനാണെന്നും മില്ലര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios