124 ടെസ്റ്റിനുശേഷം അംലക്ക് ആ നാണക്കേട് സമ്മാനിച്ച് വിശ്വ ഫെര്‍ണാണ്ടോ
ദക്ഷിണാഫ്രിക്കയുടെ വിശ്വസ്തനായ ബാറ്റ്സ്മാന്‍ ഹാഷിം അംലയെ ടെസ്റ്റില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പറഞ്ഞയക്കുന്നു ആദ്യ ബൗളറെന്ന നേട്ടം. അരങ്ങറ്റത്തിനുശേഷം കരിയറിലെ 124-ാം ടെസ്റ്റിലാണ് അംല ഗോള്‍ഡന്‍ ഡക്കായത്.
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ജയിക്കുകയോ സമനിലയാക്കുകയോ ചെയ്താല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് പുതിയൊരു ചരിത്രമാണ്. ആദ്യ ടെസ്റ്റിലെ ഐതിഹാസിക ജയത്തിന് ശേഷം പരമ്പര നേടാനുറച്ച് രണ്ടാം ടെസ്റ്റിനിറങ്ങിയ ലങ്ക ആതിഥേയരെ ഒന്നാം ഇന്നിംഗ്സില്‍ 222 റണ്‍സിന് എറിഞ്ഞിട്ടപ്പോള്‍ 62 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പേസ് ബൗളര്‍ വിശ്വ ഫെര്‍ണാണ്ടോ ആയിരുന്നു ബൗളിംഗില്‍ തിളങ്ങിയത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയതിനൊപ്പം മറ്റൊരു ചരിത്ര നേട്ടം കൂടി ഫെര്‍ണാണ്ടോ ഇന്നലെ സ്വന്തം പേരില്‍ കുറിച്ചു. ദക്ഷിണാഫ്രിക്കയുടെ വിശ്വസ്തനായ ബാറ്റ്സ്മാന്‍ ഹാഷിം അംലയെ ടെസ്റ്റില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പറഞ്ഞയക്കുന്നു ആദ്യ ബൗളറെന്ന നേട്ടം. അരങ്ങറ്റത്തിനുശേഷം കരിയറിലെ 124-ാം ടെസ്റ്റിലാണ് അംല ഗോള്‍ഡന്‍ ഡക്കായത്.
2004ല്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കായി അരങ്ങേറിയ അംല കരിയറില്‍ ഇതുവരെ പൂജ്യത്തിന് പുറത്തായിട്ടില്ല. മത്സരത്തിന്റെ ആറാം ഓവറിലാണ് ഫെര്‍ണാണ്ടോ, അംലയെ ബൗള്‍ഡാക്കിയത്. ഡിന്‍ എല്‍ഗറിനെ പുറത്താക്കി തൊട്ടടുത്ത പന്തിലായിരുന്നു അംലയുടെ വിക്കറ്റും ഫെര്‍ണാണ്ടോ വീഴ്ത്തിയത്.
ടെസ്റ്റിന്റെ ആദ്യ ദിനം 222 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്ക 67 റണ്‍സെടുക്കുന്നതിനിടെ ലങ്കയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. ലഹിരു തിരിമ്മന്നെയും(25) കസുന്‍ രാജിതയുമാണ് ഇപ്പോള്‍ ക്രീസില്‍.