ഇതെന്തൊരു ക്യാച്ച്; ക്രിക്കറ്റിലെ അപൂര്‍വമായ പുറത്താകല്‍-വീഡിയോ
ഹെല്‍മെറ്റില്‍ കൊണ്ട് ഉയര്‍ന്നുപൊങ്ങിയ പന്ത് മുന്നോട്ടോടി സംഗ കൈപ്പിടിയിലൊതുക്കുകയും ക്യാച്ചിനായി അപ്പീല്‍ ചെയ്യുകയുമായിരുന്നു.
മെല്‍ബണ്‍: ക്രിക്കറ്റില്‍ അസാധാരണ ക്യാച്ചുകളിലൂടെ ബാറ്റ്സ്മാനെ പുറത്താക്കുന്നത് നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ഓസ്ട്രേലിയയിലെ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ കഴിഞ്ഞ ദിവസം കണ്ടത് അപൂര്‍വമായൊരു പുറത്താകലായിരുന്നു.
വെസ്റ്റേണ്‍ ഓസ്ട്രേലിയയും ന്യൂ സൗത്ത് വെയില്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ഈ അപൂര്‍വ ക്യാച്ച് പിറന്നത്. ജേസണ്‍ സംഗയുടെ പന്തില്‍ ഹില്‍ട്ടണ്‍ കാര്‍ട്ട്റൈറ്റ് വമ്പനടിക്ക് ശ്രമിച്ചെങ്കിലും ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന നിക്ക് ലാര്‍ക്കിന്റെ ഹെല്‍മെറ്റിലാണ് പന്ത് കൊണ്ടത്. ഹെല്‍മെറ്റില്‍ കൊണ്ട് ഉയര്‍ന്നുപൊങ്ങിയ പന്ത് മുന്നോട്ടോടി സംഗ കൈപ്പിടിയിലൊതുക്കുകയും ക്യാച്ചിനായി അപ്പീല്‍ ചെയ്യുകയുമായിരുന്നു.
Of all the ways to get out 🙈#SheffieldShield | #NSWvWA pic.twitter.com/iTLUxQ3CfF
— #7Cricket (@7Cricket) February 26, 2019
അമ്പയര്‍ ഔട്ട് വിധിച്ചതോടെ കാര്‍ട്ട്റൈറ്റ് അവിശ്വസനീയതയോടെ ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ നടന്നു. 2017നു മുമ്പാണ് ഇത്തരമൊരു ക്യാച്ച് പിറന്നതെങ്കില്‍ കാര്‍ട്ട്റൈറ്റ് പുറത്താവില്ലായിരുന്നു. കാരണം അതുവരെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആബ്യന്ത്ര ക്രിക്കറ്റ് നിയമപ്രകാരം ഫീല്‍ഡറുടെ ഹെല്‍മറ്റില്‍ തട്ടുന്ന പന്ത് ഡെഡ് ബോളായാണ് പരിഗണിച്ചിരുന്നത്. പിന്നീട് ഒരുവര്‍ഷത്തിനുശേഷം ഐസിസിയും ഇത്തരത്തിലുള്ള ക്യാച്ചുകള്‍ ഔട്ടായി പരിഗണിച്ചു തുടങ്ങി.