ക്യാച്ചെടുക്കുന്നതിനിടെ തലയില്‍ പന്തുകൊണ്ട് അശോക് ദിന്‍ഡക്ക് പരിക്ക്

പന്ത് കൊണ്ടതിന് പിന്നാലെ ഗ്രൗണ്ടില്‍ വീണ ദിന്‍ഡക്ക് അടിയന്തര വൈദ്യ സഹായം നല്‍കി. ഓവര്‍ പൂര്‍ത്തിയാക്കിയെങ്കിലും പരിക്ക് ഗുരുതരമാണോ എന്നറിയാന്‍ ഉടന്‍ തന്നെ ദിന്‍ഡയെ സ്കാനിംഗിന് വിധേയനാക്കി.

Ashok Dinda injured while attempting catch VIdeo
Author
Kolkata, First Published Feb 11, 2019, 6:48 PM IST

കൊല്‍ക്കത്ത: സ്വന്തം ബൗളിംഗില്‍ റിട്ടേണ്‍ ക്യാച്ചെടുക്കുന്നതിനിടെ തലയില്‍ പന്തുകൊണ്ട് മുന്‍ ഇന്ത്യന്‍ പേസര്‍ അശോക് ദിന്‍ഡയ്ക്ക് പരിക്ക്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗാളിന് വേണ്ടി ടി20 മത്സരം കളിക്കുന്നതിനിടെയായിരുന്നു സംഭവം. ബാറ്റ്സ്മാന്‍ ബീരേന്ദ്ര വിവേക് സിംഗിന്റെ ശക്തിയേറിയ ഷോട്ട് ക്യാച്ചെടുക്കാന്‍ ശ്രമിച്ച ദിന്‍ഡയുടെ കൈയില്‍ നിന്ന് ചോര്‍ന്ന പന്ത് നെറ്റിയിലാണ് ശക്തമായി കൊണ്ടത്.

പന്ത് കൊണ്ടതിന് പിന്നാലെ ഗ്രൗണ്ടില്‍ വീണ ദിന്‍ഡക്ക് അടിയന്തര വൈദ്യ സഹായം നല്‍കി. ഓവര്‍ പൂര്‍ത്തിയാക്കിയെങ്കിലും പരിക്ക് ഗുരുതരമാണോ എന്നറിയാന്‍ ഉടന്‍ തന്നെ ദിന്‍ഡയെ സ്കാനിംഗിന് വിധേയനാക്കി.

പരിക്ക് സാരമുള്ളതല്ലെന്ന് സ്കാനിംഗില്‍ വ്യക്തമായങ്കിലും മുന്‍കരുതലെന്ന നിലയില്‍ ദിന്‍ഡയ്ക്ക് രണ്ടു ദിവസത്തെ വിശ്രമം അനുവദിച്ചു. 2010 മുതല്‍ 2013 വരെ ഇന്ത്യക്കായി 13 ഏകദിനങ്ങളിലും ഒമ്പത് ടി20 മത്സരങ്ങളിലും കളിച്ച ദിന്‍ഡ ബംഗാള്‍ ടീമിന്റെ അവിഭാജ്യ താരമാണ്.

Follow Us:
Download App:
  • android
  • ios