'റണ്‍വീറിനും സിവയ്ക്കും ഒരേ സണ്‍ഗ്ലാസ്'; സിവയുടെ പ്രതികരണത്തെക്കുറിച്ച് ധോണി
ഒരേ മോഡല്‍ സണ്‍ഗ്ലാസും ധരിച്ചു നില്‍ക്കുന്ന ബോളീവുഡ് താരം റണ്‍വീര്‍ സിംഗിന്‍റെ യും സിവ ധോണിയുടേയും ചിത്രം ധോണിയാണ് സോഷ്യല്‍ മീഡിയിയില്‍ പോസ്റ്റ് ചെയ്തത്
സെലിബ്രൈറ്റി കുരുന്നുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്. മുന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ ധോണിയുടെ മകള്‍ സിവ ധോണിയാണ് അവരില്‍ ഒരാള്‍. സിവയുടെ കുസൃതികളും പാട്ടും ഡാന്‍സുമെല്ലാം സോഷ്യല്‍ മീഡിയക്ക് പ്രിയമാണ്.
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ' എന്ന ഹിറ്റ് ഗാനം പാടി മലയാളികളുടെ മനം കവര്‍ന്ന കൊച്ചു സുന്ദരിയുടെ സണ്‍ഗ്ലാസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഒരേ മോഡല്‍ സണ്‍ഗ്ലാസും ധരിച്ചു നില്‍ക്കുന്ന ബോളീവുഡ് താരം റണ്‍വീര്‍ സിംഗിന്‍റെ യും സിവ ധോണിയുടേയും ചിത്രം ധോണിയാണ് സോഷ്യല്‍ മീഡിയിയില്‍ പോസ്റ്റ് ചെയ്തത്. അതോടൊപ്പം സണ്‍ഗ്ലാസ് ധരിച്ചുള്ള റണ്‍വീറിന്‍റെ ചിത്രം കണ്ടപ്പോഴുളള സിവയുടെ പ്രതികരണത്തെക്കുറിച്ചും ധോണി എഴുതിയിട്ടുണ്ട്.
'പുതിയ കാലത്തെ കുട്ടികള്‍ വളരെ വ്യത്യസ്തരാണ്. റണ്‍വീറിന്‍റെ ചിത്രം കണ്ടയുടെ സിവ മുകളിലെ നിലയിലേക്ക് ചെന്ന് തന്‍റെ ഗ്ലാസ് അവിടെ തന്നെയുണ്ടോയെന്ന് ഉറപ്പുവരുത്തി. നാലര വയസുള്ളപ്പോള്‍ ഇങ്ങനെയൊരു സണ്‍ഗ്ലാസുണ്ടെന്ന് ഞാനൊന്നും ഓര്‍ത്തിട്ടുപോലുമുണ്ടാവില്ല. അടുത്തതവണ റണ്‍വീറിനെകണ്ടാല്‍ എനിക്കും ഇതുപോലൊരു ഗ്ലാസുണ്ടെന്ന് അവള്‍ പറയുമെന്ന് ഉറപ്പാണ് എന്നുമാണ് താരം കുറിച്ചത്.