സ്പ്രിന്‍റ് ഡബിള്‍ ലക്ഷ്യം, ഒളിമ്പിക്സിന് ശേഷം ഇന്ത്യയില്‍ അത്‍ലറ്റിക്സ് അക്കാദമി തുടങ്ങുമെന്നും യോഹാന്‍ ബ്ലേക്ക്
ടോക്യോ ഒളിംപിക്സിൽ സ്പ്രിന്റ് ഡബിൾ ലക്ഷ്യമെന്ന് യോഹാൻ ബ്ലേക്ക്. 100 മീറ്ററിൽ മാത്രം ശ്രദ്ധിക്കാനുള്ള തീരുമാനം മാറ്റിയെന്നും ജമൈക്കൻ താരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുംബൈ: ടോക്യോ ഒളിംപിക്സിൽ സ്പ്രിന്റ് ഡബിൾ ലക്ഷ്യമെന്ന് യോഹാൻ ബ്ലേക്ക്. 100 മീറ്ററിൽ മാത്രം ശ്രദ്ധിക്കാനുള്ള തീരുമാനം മാറ്റിയെന്നും ജമൈക്കൻ താരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 100, 200 മീറ്ററുകളിൽ സ്വർണ്ണം നേടാമെന്നാണ് ആത്മവിശ്വാസം. ഒളിംപിക്സിന് ശേഷം ഇന്ത്യയിൽ അത്‍ലറ്റിക്സ് അക്കാദമി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ഓട്ടക്കാരനാണ് ബ്ലേക്ക്. ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ ബ്ലേക്ക് എനിക്ക് നിരവധി മെഡലുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇത് ഏറെ പ്രധാനപ്പെട്ടതാണെന്നും വ്യക്തമാക്കി.
ഒളിമ്പിക്സില്‍ ഇതുവരെ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ബ്ലേക്കിന്‍റെ പേരിലുണ്ട്. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് എന്ന പേരില്‍ നടക്കുന്ന ടി20 സീരീസിന്‍റെ പ്രൊമോഷന്‍റെ ഭാഗമായാണ് ബ്ലേക്ക് മുംബൈയിലെത്തിയത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അസറുദ്ദീന്‍ അടക്കമുള്ള നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.