കോലി വരെ മോഹിച്ചുപോവില്ലേ ഈ കണക്കുകള്‍; 2022ല്‍ ചില്ലറക്കളിയില്ല സഞ്ജുവിന്

ആദ്യ മത്സരത്തില്‍ ടീമിനെ ജയത്തിലെത്തിക്കാനായില്ലെങ്കിലും 63 പന്തില്‍ 86 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ രണ്ടാം മത്സരത്തില്‍ സെഞ്ചുറിയുമായി ഇന്ത്യയുടെ വിജയശില്‍പിയായ ശ്രേയസ് അയ്യര്‍ക്കൊപ്പ സെന്‍സിബിള്‍(36 പന്തില്‍ 30*) ഇന്നിംഗ്സ് കളിച്ച സഞ്ജു അവസാന മത്സരത്തില്‍ ജയത്തിലേക്ക് ഒരു റണ്‍സ് മാത്രം വേണ്ടപ്പോള്‍ പോലു അമിതാവേശം കാട്ടാതെ ശാന്തനായി ക്രീസില്‍ നിന്ന് വിക്കറ്റ് വലിച്ചെറിയുന്ന വനെന്ന ചീത്തപ്പേര് കഴുകി കളഞ്ഞു.

Wonder year for Sanju Samson, stats in 2022
Author
First Published Oct 11, 2022, 7:48 PM IST

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വരാനിരിക്കുന്നത് സഞ്ജു സാംസണ്‍ യുഗമായിരിക്കുമോ. ഈ വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ മറ്റേത് യുവതാരത്തേക്കാളും കളിയിലും കണക്കുകളിലും മുന്നിലാണ് സഞ്ജു സാംസണ്‍. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ജയത്തിലും നിര്‍ണായക സാന്നിധ്യമായതോടെ സഞ്ജുവിന് തന്‍റെ സമകാലീനരായ മറ്റ് യുവതാരങ്ങള്‍ക്ക് മേല്‍ വ്യക്തമായ മുന്‍തൂക്കം നല്‍കുന്നു.

ഈ വര്‍ഷം ഏകദിനത്തിലും ടി20യിലുമായി ഓപ്പണര്‍ മുതല്‍ ആറാം നമ്പറില്‍ വരെ സഞ്ജു ഇന്ത്യക്കായി ബാറ്റ് ചെയ്തു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളി രണ്ടെണ്ണത്തില്‍ അഞ്ചാം നമ്പറിലും ഒരെണ്ണത്തില്‍ ആറാമതായും ക്രീസിലെത്തിയ സഞ്ജു ഒറ്റ മത്സരത്തില്‍ പോലും പുറത്തായില്ല.

Wonder year for Sanju Samson, stats in 2022

ആദ്യ മത്സരത്തില്‍ ടീമിനെ ജയത്തിലെത്തിക്കാനായില്ലെങ്കിലും 63 പന്തില്‍ 86 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ രണ്ടാം മത്സരത്തില്‍ സെഞ്ചുറിയുമായി ഇന്ത്യയുടെ വിജയശില്‍പിയായ ശ്രേയസ് അയ്യര്‍ക്കൊപ്പ സെന്‍സിബിള്‍(36 പന്തില്‍ 30*) ഇന്നിംഗ്സ് കളിച്ച സഞ്ജു അവസാന മത്സരത്തില്‍ ജയത്തിലേക്ക് ഒരു റണ്‍സ് മാത്രം വേണ്ടപ്പോള്‍ പോലു അമിതാവേശം കാട്ടാതെ ശാന്തനായി ക്രീസില്‍ നിന്ന് വിക്കറ്റ് വലിച്ചെറിയുന്ന വനെന്ന ചീത്തപ്പേര് കഴുകി കളഞ്ഞു.

ഇനി അയാളുടെ കാലമാണ്; സഞ്ജു കസേര ഉറപ്പിച്ച ദക്ഷിണാഫ്രിക്കന്‍ പരമ്പര; അവലോകനം

പ്രതിഭയുടെ കാര്യത്തില്‍ ക്രിക്കറ്റ് വിദഗ്ധരും കമന്‍റേറ്റര്‍മാരും സഞ്ജുവിനെ പാടി പുകഴ്ത്തുമ്പോഴും സ്ഥിരതയില്ലായ്മയും അമിതാവേശം മൂലം വിക്കറ്റ് വലിച്ചെറിയുന്നതുമായിരുന്നു സഞ്ജുവിനെതിരെയുള്ള പ്രധാന വിമര്‍ശനം. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം ബൗണ്ടറി കടത്തുന്ന സ്ഥിരതയാണ് സഞ്ജു ഈ വര്‍ഷം പുറത്തെടുത്തത്. സ്വന്തം വിക്കറ്റിന്‍റെ വില സഞ്ജു തിരിച്ചറിഞ്ഞ വര്‍ഷം കൂടിയാണിതെന്ന് ഇന്നത്തെ പ്രകടനവും തെളിയിക്കുന്നു.

ഈ വര്‍ഷം ഏകദിനങ്ങളിലും ടി20യിലുമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ച 13 മത്സരങ്ങളില്‍ 39(25), 18(12), 77(42), 51-(51), 6*(7), 30*(23), 15(11), 43*(39), 15(13), 86*(63), 30*(36), 2*(4) എന്നിങ്ങനെയാണ് സഞ്ജുവിന്‍റെ സ്കോര്‍. അപൂര്‍വം മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റ് 100ല്‍ താഴെ പോയിട്ടുള്ളത്.

12 വര്‍ഷത്തിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ ഏകദിന പരമ്പര, ഒപ്പം ലോകറെക്കോര്‍ഡും അടിച്ചെടുത്ത് ഇന്ത്യ

ഏകദിനങ്ങളില്‍ ടീമില്‍ ഫിനിഷറുടെ റോളിലും ടി20യില്‍ ഓപ്പണര്‍ മുതല്‍ ഏത് പൊസിഷനിലും സഞ്ജുവിന് തിളങ്ങാനാവുന്നു എന്നത് വരും വര്‍ഷങ്ങളില്‍ നിര്‍ണായകമാണ്. ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍/ഫിനിഷര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സഞ്ജു മുന്‍നിരയില്‍ തന്നെ ഉണ്ടാവുമെന്ന് ഈ പ്രകടനങ്ങള്‍ അടിവരയിടുന്നു.

Follow Us:
Download App:
  • android
  • ios