ഇന്ത്യയിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇതുവരെ 11 ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങളാണ് നടന്നിട്ടുള്ളത്. 11ലും ഫലമുണ്ടായി എന്നതാണ് പ്രത്യേകത. ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡാണ് ഏറ്റവും കൂടുതല്‍ ഡേ നൈറ്റ് ടെസ്റ്റുകള്‍ക്ക് വേദിയായത്. മൂന്ന് മത്സരങ്ങളാണ് ഇവിടെ നടന്നത്.

What is the diffrence between pink ball cricket and  red ball cricket
Author
Kolkata, First Published Oct 31, 2019, 8:33 PM IST

കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യ ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിന് 22 മുതല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് വേദിയാവുകയാണ്. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ഇന്ത്യ വേദിയാവുമ്പോള്‍ ഇതുവരെ നടന്ന 11 ഡേ നൈറ്റ് ടെസ്റ്റുകളെക്കുറിച്ച് രസകരമായ ചില കണക്കുകള്‍ നോക്കാം.

ചുവന്ന പന്തിന് പകരം പിങ്ക് പന്ത്

What is the diffrence between pink ball cricket and  red ball cricketഡേ നൈറ്റ് ടെസ്റ്റില്‍ ചുവന്ന പന്തിന് പകരം പിങ്ക് പന്തുകളാണ് ഉപയോഗിക്കുക. ഡേ നൈറ്റ് ടെസ്റ്റുകളുടെ തുടക്കത്തില്‍ മഞ്ഞ, ഫ്ലൂറസന്റ് പച്ച പന്തുകളായിരുന്നു ആദ്യം ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ടെലിവിഷന്‍ ക്യാമറകള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതിനാലാണ് പിങ്ക് നിറമുള്ള പന്തുകള്‍ ഡേ നൈറ്റ് ടെസ്റ്റിനായി തെരഞ്ഞെടുത്തത്.

ഇപ്പോള്‍ ഉപയോഗിക്കുന്ന പിങ്ക് പന്തുകളുടെ നടുവിലുള്ള തുന്നലുകള്‍ക്ക് നേരത്തെ പച്ച നിറമായിരുന്നു. പിന്നീട് ഇത് കറുപ്പാക്കി മാറ്റി. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റില്‍ എസ്‌ജിയുടെ പിങ്ക് പന്തുകളാണ് ഉപയോഗിക്കുക. പിങ്ക് നിറത്തിന്റെ 16 ഷേഡുകള്‍ പരീക്ഷിച്ചശേഷമാണ് ഇപ്പോള്‍ കാണുന്ന നിറത്തിലുള്ള പന്തുകള്‍ കളിക്കാനായി തെരഞ്ഞെടുത്തത്.

പിങ്ക് പന്തുകളും ചുവന്ന പന്തുകളും തമ്മിലുള്ള വ്യത്യാസം

ടെസ്റ്റിന് ഉപയോഗിക്കുന്ന ചുവന്ന പന്ത് നിര്‍മിക്കാനുപയോഗിക്കുന്ന വസ്തുക്കള്‍ കൊണ്ടുതന്നെയാണ് പിങ്ക് പന്തും നിര്‍മിക്കുന്നത്.  ഒരേയൊരു വ്യത്യാസം ചുവന്ന പന്തുകള്‍ ഗ്രീസില്‍ മുക്കിയെടുത്താണ് കളിക്കാനായി ഉപയോഗിക്കുന്നത്. പന്തില്‍ ഈര്‍പ്പം നിലനില്‍ക്കാതിരിക്കാനാണിത്. പകല്‍ രാത്രി ടെസ്റ്റിന് ഉപയോഗിക്കുന്ന പിങ്ക് പന്തുകള്‍ ഗ്രീസില്‍ മുക്കാറില്ല. ബാറ്റ്സ്മാന്റെ കാഴ്ചയെ തടസപ്പെടുത്തുമെന്നതിനാലാണിത്.

സ്വിംഗും ടേണും

What is the diffrence between pink ball cricket and  red ball cricketചുവന്ന പന്തുകളില്‍ ലഭിക്കുന്നപോലെ പിങ്ക് പന്തുകളില്‍ സ്വിംഗ് ലഭിക്കില്ല. ആദ്യ 10-15 ഓവര്‍ മാത്രമാണ് പന്ത് സ്വിംഗ് ചെയ്യുക. പന്ത് എളുപ്പം കേടുവരാതിരിക്കാനായി ചുവന്ന പന്തിനെ അപേക്ഷിച്ച് പുറമെ ഒരു പാളികൂടി അധികമായി ഉള്ളതിനാല്‍ റിവേഴ്സ് സ്വിംഗ് ലഭിക്കാനുള്ള സാധ്യതയും കുറവാണ്.

സ്പിന്നര്‍മാര്‍ക്കും കാര്യമായ സഹായമില്ല

സ്പിന്നര്‍മാര്‍ക്കും പിങ്ക് പന്തുകളില്‍ കാര്യമായ ടേണ്‍ ലഭിക്കില്ല. സന്ധ്യാ സമയങ്ങളില്‍ പന്ത് തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് ബാറ്റ്സ്മാന്‍മാര്‍ പരാതിപ്പെടാറുണ്ട്.

ഡേ നൈറ്റ് ടെസ്റ്റുകള്‍ ഇതുവരെ

What is the diffrence between pink ball cricket and  red ball cricketഇതുവരെ 11 ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങളാണ് നടന്നിട്ടുള്ളത്. 11ലും ഫലമുണ്ടായി എന്നതാണ് പ്രത്യേകത. ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡാണ് ഏറ്റവും കൂടുതല്‍ ഡേ നൈറ്റ് ടെസ്റ്റുകള്‍ക്ക് വേദിയായത്. മൂന്ന് മത്സരങ്ങളാണ് ഇവിടെ നടന്നത്. 2015 നവംബറില്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് വേദിയായതും അഡ്‌ലെയ്ഡ് ഓവലായിരുന്നു.

സന്ധ്യാസമയം നിര്‍ണായകം

ഡേ നൈറ്റ് ടെസ്റ്റുകളില്‍ ആദ്യ 10-15 ഓവര്‍ നിലയുറപ്പിച്ചു കളിക്കാനായാല്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് പിന്നീട് അടിച്ചു തകര്‍ക്കാം. സ്പിന്നര്‍മാര്‍ക്കും കാര്യമായ സഹായം ലഭിക്കില്ല. എന്നാല്‍ സന്ധ്യാ സമയത്ത് ബാറ്റ്സ്മാന് പന്ത് കാണാന്‍ അല്‍പം ബുദ്ധിമുട്ടാണ്. ഇതുവരെ  ഡേ നൈറ്റ് ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീണതും ഈ സമയത്താണ് എന്നതാണ് പ്രത്യേകത.

Follow Us:
Download App:
  • android
  • ios