ഓലമടല്‍ മൈക്കിന് മുന്നില്‍ ഗംഭീര പ്രസംഗം; ഇനി 'മുട്ടായി മാങ്ങണ്ട', ആ പൈസ പന്തിന് തരൂ- വൈറലായി വീഡിയോ
പന്ത് മേടിക്കാന്‍ ചെറിയ കുട്ടികള്‍ നടത്തിയ പിരിവും ഒരു യോഗവുമാണ് ഇപ്പോള്‍ ഫേസ്ബുക്ക് ഭരിച്ചുകൊണ്ടിരിക്കുന്നത്. കളിക്കുന്നതിനിടെ പന്ത് പൊട്ടിയതോടെയാണ് പുതിയ പന്ത് മേടിക്കാനുള്ള പിരിവ് നടക്കുന്നത്.
പന്ത് മേടിക്കാന്‍ ചെറിയ കുട്ടികള്‍ നടത്തിയ പിരിവും ഒരു യോഗവുമാണ് ഇപ്പോള്‍ ഫേസ്ബുക്ക് ഭരിച്ചുകൊണ്ടിരിക്കുന്നത്. കളിക്കുന്നതിനിടെ പന്ത് പൊട്ടിയതോടെയാണ് പുതിയ പന്ത് മേടിക്കാനുള്ള പിരിവ് നടക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ സൂപരിചിതനായ സുശാന്ത് നിലമ്പൂരാണ് വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരുന്നത്.
ഏറ്റവും രസകരം പിരിവ് നടത്താനുള്ള യോഗമാണ്. ഓലമടലിന് മുകളില്‍ ഒരു ഉണങ്ങിയ മരക്കൊമ്പ് വളച്ചുവച്ച് അത് മൈക്കാക്കിയാണ് പ്രസംഗം. ചെറിയ കുട്ടികള്‍ മുതിര്‍ന്നവര്‍ കാണിക്കുന്ന പക്വതയോടെ സംസാരിച്ച് തുടങ്ങിയതോടെ യോഗം രസകരമായ മറ്റൊരു തലത്തിലേക്ക് പോയി. എഴുതി അറിയിക്കാന്‍ കഴിയാത്തൊരു രസം. അത് കണ്ടറിയുകതന്നെ വേണം. വീഡിയോ കാണാം....