വിക്കറ്റെടുത്ത ശേഷം മാജിക്; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷമോ ഇത്- വീഡിയോ
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷം എന്നാണ് ചില ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്
ജൊഹന്നസ്‌ബര്‍ഗ്: കായികരംഗത്ത് വേറിട്ട ആഘോഷപ്രകടനങ്ങള്‍ നിരവധി നാം കണ്ടിട്ടുണ്ട്. ക്രിക്കറ്റില്‍ വിക്കറ്റെടുക്കുമ്പോള്‍, ക്യാച്ചെടുക്കുമ്പോള്‍, സിക്‌സറടിക്കുമ്പോള്‍, ജയിക്കുമ്പോള്‍...അങ്ങനെയെത്ര ആഘോഷങ്ങള്‍. ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാകാത്ത ആഘോഷങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍റെ ആഘോഷം.
മാന്‍സി സൂപ്പര്‍ ലീഗില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ തബ്രൈസ് ഷംസിയുടെ വകയായിരുന്നു ഈ ആഘോഷം. ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരം കൂടിയായ ഡേവിഡ് മില്ലറുടെ വിക്കറ്റാണ് ഷംസി നേടിയത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷം എന്നാണ് ചില ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
വിക്കറ്റെടുത്ത ശേഷം കൈയിലുണ്ടായിരുന്ന തൂവാല കൊണ്ട് മാജിക് കാട്ടുകയാണ് ഷംസി ചെയ്തത്. ഷംസിയുടെ വിക്കറ്റാഘോഷം കാണാം.
മത്സരത്തില്‍ നാല് ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ഷംസി നേടിയത്. മില്ലറാവട്ടെ 22 പന്തില്‍ 40 റണ്‍സെടുത്തു.