ഇന്ത്യന്‍ ടീമിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് സഞ്ജു സാംസണ്‍; ആശംസകളുമായി ക്രിക്കറ്റ് പ്രേമികള്‍- വീഡിയോ
നാഗ്‌പൂര്‍ ട്വന്‍റി20 ജയത്തിന് ശേഷം ഡ്രെസിംഗ് റൂമിലായിരുന്നു ആഘോഷം. താരങ്ങളെല്ലാം സഞ്ജുവിന് ആശംസകള്‍ നേര്‍ന്നു.
നാഗ്‌പൂര്‍: ഇന്ത്യന്‍ ടീമില്‍ സഹ താരങ്ങള്‍ക്കൊപ്പം 25-ാം ജന്മദിനം ആഘോഷിച്ച് മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. നാഗ്‌പൂര്‍ ട്വന്‍റി20 ജയത്തിന് ശേഷം ഡ്രെസിംഗ് റൂമിലായിരുന്നു ആഘോഷം. താരങ്ങളെല്ലാം സഞ്ജുവിന് ആശംസകള്‍ നേര്‍ന്നു.
പിറന്നാള്‍ ആഘോഷത്തിന്‍റെ വീഡിയോ സഞ്ജു സാംസണ്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. സഞ്ജുവിന്‍റെ പിറന്നാള്‍ സഹതാരങ്ങള്‍ വലിയ ആഘോഷമാക്കി മാറ്റി. സഞ്ജുവിന് ആശംസകള്‍ നേര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരാധകരുമെത്തി.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരത്തിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. വിന്‍ഡീസിനെതിരായ പരമ്പരയില്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളിതാരത്തിന്‍റെ ആരാധകര്‍.